
കൊച്ചി: കുർബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാർ സഭയ്ക്കുള്ളിൽ വീണ്ടും ഭിന്നത. ജനാഭിമുഖ കുർബാനയ്ക്കായി സംസാരിച്ചവരെ സിനഡിൽ അടിച്ചമർത്തിയെന്ന ആരോപണമുയർത്തി വൈദികർ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. ചിലരുടെ സ്വാർഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമർത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.
കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടർന്ന് മാർപ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..