KERALANEWSTop News

മഴ മുന്നറിയിപ്പിൽ മാറ്റം; വ്യാഴാഴ്ച വൈകിട്ടും കനത്ത മഴയ്ക്ക് സാധ്യത; എട്ട്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും ആറ്​ ജില്ലകളില്‍ ​യെല്ലോ അലര്‍ട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ടും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുപ്രകാരം നേരത്തെ നല്‍കിയ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്​. എട്ട്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും ആറ്​ ജില്ലകളില്‍ ​യെല്ലോ അലര്‍ട്ടുമാണ്​ നല്‍കിയിരിക്കുന്നത്​.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂര്‍ ജില്ലകളിലാണ്​ ഓറഞ്ച്​ അലര്‍ട്ട്​ നല്‍കിയത്​. മറ്റ്​ ജില്ലകളില്‍ ​യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്​. മണിക്കൂറില്‍ 50 കി.മീറ്റര്‍ വേഗതയില്‍ കാറ്റ്​ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്​. മത്സ്യതൊഴിലാളികളോട്​ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്​.

സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ – മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. രണ്ട് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ തുലാവർഷ മഴയും പെയ്തു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുൻകരുതലിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി, നെല്ലിയാമ്പാതി പറമ്പികുളം എന്നിവടങ്ങളിലേക്കുള്ള രാത്രികാല സഞ്ചാരം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close