KERALANEWS

പത്തനംതിട്ട കളക്ടറുടേത് ഉൾപ്പെടെ 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ഉൾപ്പെടെ ഇരുപത്തി മൂന്ന് വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവ്. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം കെട്ടിവെയ്‌ക്കാൻ വൈകിയതിനെ തുടർന്നാണ് നടപടി. കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം.ഐ ജോൺസൺ ഉത്തരവിട്ടത്.1,14,16,092 കോടി രൂപയാണ് കുടിശിക. അഡ്വ. അനിൽ പി നായർ, അഡ്വ. കെ പ്രവീൺ ബാബു എന്നിവർ മുഖാന്തിരം നൽകിയ ഹർജിയിലാണ് ജപ്തി നടപടികൾക്ക് ഉത്തരവിട്ടത്. പത്തനംതിട്ട ബി-1, ഡി-1 റിംഗ് റോഡിന് വേണ്ടി സർക്കാർ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട് കല്ലുപുരയ്‌ക്കൽ പിടി കുഞ്ഞമ്മയ്‌ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവെയ്‌ക്കുന്നതിലാണ് വീഴ്ചയുണ്ടായത്.

2010 ജനുവരിയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയ്‌ക്ക് 2012 മാർച്ചിൽ കോടതി കൂടുതൽ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ 2018ൽ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close