Breaking NewsNEWSTrendingWORLD

മുൻ മിസ് ബ്രസീൽ അന്തരിച്ചു; ഗ്ലെയ്സി കോറി വിട പറഞ്ഞത് ഇരുപത്തേഴാമത്തെ വയസിൽ

റിയോ ഡി ജനൈറോ: മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറി അന്തരിച്ചു. ടോൺസിൽ ശസ്ത്രക്രിയ്ക്ക് പിന്നാലെയായിരുന്നു അന്ത്യം. പ്രമുഖ മോഡലും ബ്യൂട്ടീഷനുമായിരുന്ന താരത്തിന് 27 വയസായിരുന്നു.

2018ലാണ് കോറിയ മിസ് ബ്രസീൽ പട്ടം സ്വന്തമാക്കുന്നത്. ടോൺസിൽ സർജറിക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടാവുകയും ഏപ്രിൽ 4ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇവർ കോമയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു കോറിയയുടെ മരണമെന്ന്‌ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീലിലെ റിയോ ഡി ജനൈറോയിലെ മകേയിൽ ജനിച്ച ഗ്ലെയ്സി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ആരാധകരുമായി സംവദിച്ചിരുന്ന താരത്തിന്റെ പേജ് ആയിരക്കണക്കിനു പേർ പിന്തുടരുകയും ചെയ്യുന്നുണ്ട്. കൗമാരകാലത്ത്‌തന്നെ ഗ്ലെയ്സി ഫാഷൻ ഷോകളുടെ ഭാഗമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close