Movies

ഒ ടി ടികൾക്ക് ജനപ്രീതിയേറുന്നു ; ഹോട്സ്റ്റാർ ബ്രാൻഡ് അംബാസിഡർ ആയതിന് ഷാറൂഖ് ഖാന് ലഭിച്ചത് വമ്പൻ തുക

ഷാറൂഖ് ഖാൻ അഭിനയിച്ച ഹോട്സ്റ്റാർ പരസ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏറെപ്പേർ അത് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഹോട്സ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡർ ആകാൻ ഷാറൂഖ് ഖാന് അഞ്ചു കോടി ലഭിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതുപോലെ, സൽമാൻ ഖാൻ ഹോട്സ്റ്റാറിന്റെ പരസ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ ഒന്നിന് അമ്പത് ലക്ഷവും രൺവീർ സിങ്ങിന് 25 ലക്ഷവും കരൺ ജോഹറിന് 10 ലക്ഷവും ലഭിക്കും എന്ന് ലെറ്റ്‌സ് ഒ ടി ടി ഗ്ലോബൽ റിപ്പോർട്ടിൽ പറയുന്നു. തെലുഗ് സൂപ്പർ താരം രാം ചരൺ ഹോട്സ്റ്റാറിന്റെ പുതിയ പരസ്യത്തിൽ അഭിനയിച്ചു എന്നും റിപ്പോർട്ട് പറയുന്നു.

തീയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്. സൽമാൻ ഖാന്റെ ഉൾപ്പെടെ ചിത്രങ്ങൾ ഹോട്സ്റ്റാറിൽ പ്രീമിയർ ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close