INDIANEWSTrending

‘ലോകം മുഴുവൻ കറങ്ങുന്ന പ്രധാന മന്ത്രിക്ക് കർഷകരെ കാണാൻ സമയമില്ല; സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റുകൾക്ക്​ വേണ്ടി മാത്രം’ ; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

ജയ്​പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ്​​ പ്രിയങ്ക ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്​ഥാനിലെ​ ജയ്​പൂരിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘നമ്മുടെ ടൂറിസ്റ്റ്​ പ്രധാനമന്ത്രി ലോകം മുഴുവൻ കറങ്ങിനടന്നു. പക്ഷേ നമ്മുടെ കർഷകരെ കാണാൻ പത്തു കിലോമീറ്റർ ദൂരെ പോയില്ല. ഇത്തരമൊരു സർക്കാരാണ് നമുക്കുള്ളത്-പ്രിയങ്ക കുറ്റപ്പെടുത്തി.

‘കർഷകരുടെ ക്ഷേമത്തിനല്ല മറിച്ച്​ പരസ്യങ്ങൾക്കായാണ്​ ഉത്തർപ്രദേശിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്നത്​. ജനങ്ങളുടെ ക്ഷേമമല്ല കേന്ദ്രസർക്കാരിന് വേണ്ടത്. ഏതാനും കോർപറേറ്റുകൾക്ക്​ വേണ്ടി മാത്രമാണ് സർക്കാർ പ്രവർത്തിക്കുന്നത്’-പ്രിയങ്ക ഗാന്ധി പറഞ്ഞു.

വർഷങ്ങൾകൊണ്ട്​ കോൺഗ്രസ്​ സർക്കാർ തുടക്കം കുറിച്ച സ്​ഥാപനങ്ങൾ​ ചില കോർപറേറ്റുകൾക്ക്​ വേണ്ടി കേന്ദ്ര സർക്കാർ വിറ്റുതുലച്ചെന്നും ഏഴുവർഷത്തിനിടെ മോദി സർക്കാർ എന്താണ്​ ചെയ്​തതെന്നും അവർ ചോദിച്ചു. സത്യം പറയാതെ കേന്ദ്രം തെരഞ്ഞെടുപ്പ്​ അടുത്തെത്തു​േമ്പാൾ മതത്തിൻറെ പേര്​ പറഞ്ഞ്​ ഭിന്നിപ്പുണ്ടാക്കുകയാണെന്ന്​ അവർ കൂട്ടിച്ചേർത്തു.കൂനൂരിൽ ഹെലികോപ്​റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്​ മൗനം ആചരിച്ച് കോൺഗ്രസ്​ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close