INDIANEWS

ഓക്സിജന്റെ ഉത്പാദനം 10 മടങ്ങ് വർദ്ധിപ്പിക്കാൻ കഴിഞ്ഞു; ആരോഗ്യ പ്രവർത്തകരുടെ സമർപ്പണവും കഠിനാധ്വാനവുമാണ് പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കോവിഡ് പകർച്ചവ്യാധിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ പ്രതിസന്ധിയെ കൈകാര്യം ചെയ്യാനും ഓക്സിജന്റെ ഉത്പാദനം 10 മടങ്ങ് വർദ്ധിപ്പിക്കാനും കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സമർപ്പണവും കഠിനാധ്വാനവും തടസ്സങ്ങളെ മറികടന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണത്തിൽ 20 വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പിഎം കെയേഴ്സ് സംരംഭം ധനസഹായം നൽകുന്ന 35 പുതിയ പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം നരേന്ദ്രമോദി ചെയ്തു. ഇതോടെ, ഇന്ത്യയിലെ എല്ലാ ജില്ലകളും പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ കമ്മീഷൻ ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇപ്പോൾ മുന്നിട്ടുനിൽക്കുന്നു, ഇത് നമ്മുടെ ജനങ്ങളുടെയും ഗവൺമെന്റിന്റെയും കഠിനാധ്വാനവും അർപ്പണബോധവും ഐക്യവും പ്രതിഫലിപ്പിക്കുന്നു എന്ന് ഉത്തരാഖണ്ഡിലെ AIIMS ഋഷികേശിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് രാജ്യത്തിന് 4000 ഓക്സിജൻ പ്ലാന്റുകൾ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇതുവരെ 93 കോടിയിലധികം കോവിഡ് -19 വാക്സിൻ ഡോസുകൾ ഇന്ത്യയിൽ നല്കിയിട്ടുണ്ടന്നും ഉടനെ തന്നെ 100 കോടി കവിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close