MUKHAMUKHAM

ഇത് പോലുള്ള ചെറ്റകൾ കുറെയുണ്ട്; ഇതൊക്കെ ബ്ലാക്ക് മാസിന്റെ ആളുകളാ; ഹിന്ദു ക്രിസ്ത്യൻ കണ്സോളിഡേഷൻ ഉണ്ടായാൽ മുസ്ലീം തീവ്രവാദം തീരും; കാഴ്ച്ചപ്പാടുകളും നിലപാടുകളും പറഞ്ഞ് പി സി ജോർജ്ജ്

കേരളത്തിൽ ഹിന്ദു – ക്രൈസ്തവ ധ്രുവീകരണമുണ്ടാകുന്ന സമയത്ത് മുസ്ലീം തീവ്രവാദം അവസാനിക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ്. തീവ്രവാദത്തിന്റെ ​ഗുണം തീവ്രവാദികൾക്കേ കിട്ടുന്നുള്ളൂ എന്നും പി സി ജോർജ്ജ് മീഡിയ മം​ഗളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഹിന്ദു- ക്രൈസ്തവ മുന്നണി രൂപപ്പെട്ടാൽ, സ്വാഭാവികമായും ആ സെറ്റപ്പിൽ നില്ക്കാൻ ഞാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അത്തരം ഒരു സംവിധാനത്തെ കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം..

ചോദ്യം: നാർക്കോട്ടിക് ജിഹാദിന്റെ പശ്ചാത്തലത്തിൽ എന്താണ് കേരളത്തിന്റെ ഭാവി ?

പി സി ജോർജ്ജ്: ഒരു ഭാവിയുമില്ല. അതിനു കാരണം ഹിന്ദു കുട്ടികളും പോകുന്നുണ്ട്, ക്രിസ്ത്യൻ കുട്ടികളും പോകുന്നുണ്ട്. സ്വാഭാവികമായും ഹിന്ദു ക്രിസ്ത്യൻ കൺസേളിഡേഷൻ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇതോടുകൂടി ഇവിടുത്തെ തീവ്രവാദം മര്യാദയ്ക്ക് നിന്നോളും ഒരു സംശയവും വേണ്ട. അല്ലെങ്കിൽ നിർത്തിക്കോളും. അതിൽ മുസ്ലിം സമൂഹത്തിന് ഒരു സംശയവും വേണ്ട. അവർക്ക് തന്നെ അതിന്റെ നഷ്ടം എന്ന് അവർ മനസിലാക്കണം. ഒരു ഹിന്ദു ആല്ലെങ്കിൽ ക്രിസ്ത്യൻ മുസ്ലിമിന്റെ കടയിൽ കയറുന്നില്ല എന്ന് പറഞ്ഞാല് തീർന്നില്ലേ ? മറ്റു മതസ്ഥരെ കൊണ്ടല്ലേ അവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ തീവ്രവാദ പണം തീവ്രവാദികൾക്കല്ലേ കിട്ടുന്നുള്ളു. തീവ്രവാദ മുസ്ലിങ്ങൾക്ക് ഇത് നല്ലതാ. കഞ്ചാവും മറ്റും വിറ്റ കാശ് അവർക്ക് കിട്ടുന്നുണ്ട്. പക്ഷെ മാന്യന്മാരായ മുസ്ലിങ്ങൾക്ക് ഇതില്ലല്ലോ. അവർ നല്ല ബിസിനസ് ചെയ്ത് ജീവിക്കുന്നില്ലേ. അവരുടെ ജീവിതമല്ല ബുദ്ധിമുട്ട് ആകാൻ പോകുന്നത് . എനിക്കിതിൽ ദുഖമുള്ള സംഭവങ്ങൾ അറിയാം. അതുകൊണ്ടാ പറയുന്നത്. പാലാ പിതാവിന്റെ അങ്ങോട്ട് മാർച്ച് നടത്തിയപ്പോ റൗഡി പ്രകടനം. അതിനു വാളുകളുമായി വന്ന വണ്ടി ഇവിടുത്തെ ഒരു പ്രമുഖ സ്ഥാപനത്തിന്റേതായിരുന്നു. എന്തിനു വേണ്ടിയാ , ആ സ്ഥാപനത്തിന്റെ സാധനങ്ങൾ വാങ്ങരുതെന്ന് വിശ്വഹിന്ദു പരിഷത് തന്നെയാ ആദ്യം പോസ്റ്റ് ചെയ്തത്. കേരളം മുഴുവൻ ചർച്ചയായി ഇവന്റെ സാധനം വേണ്ടെന്നു. തീർന്നോ. അങ്ങനെ വരും. വലിയ കുഴപ്പ അത്.

ചോദ്യം : ഹിന്ദു ക്രൈസ്തവ ധ്രുവീകരണം വന്നാൽ അതിന്റെ മുന്നിൽ പിസി ജോർജ് ഉണ്ടാകുമോ?

സ്വാഭാവികമായിട്ടും ആ മുന്നണിയോടൊപ്പം നിൽക്കേണ്ടി വരില്ലേ ഞാൻ. ഇപ്പോഴൊന്നും പറയാറായിട്ടില്ല, അങ്ങനെ വന്നാൽ സ്വാഭാവികമായും ആ സെറ്റപ്പിൽ നില്ക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

ചോദ്യം :പലപ്പോഴും വിവാദങ്ങളുടെ എതിർപക്ഷത്താണ് നിൽക്കുന്നത് ?

വിവാദങ്ങളോടൊപ്പമല്ല. ഞാൻ ശരി പറയും.

ചോദ്യം : ദിലീപ് സംഭവത്തിൽ ആണെങ്കിൽ പോലും മറ്റൊരു പക്ഷത്താണ്?

100 പേരിൽ 5 പേര് പറയുന്നത്‌ ശരി, 95 പേര് പറയുന്നത്‌ തെറ്റ്. നമ്മുടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് എന്താ? ആ 95 പേരുടെ കൂടെ കൂടുക , ആ തെറ്റ് വിജയിക്കുക. ഞാനത് ചെയ്യില്ല. ഞാൻ ആ അഞ്ചു പേരുടെ കൂടെ കൂടി യുദ്ധം ചെയ്ത് അത് 51 ആക്കും. അല്ലാതെ ഞാൻ പുറകോട്ട് പോകുകേല. അതാണ് അതിന്റെ മര്യാദ . ഞാനതിൽ വിട്ടു വീഴ്ച ചെയ്യുന്ന പ്രശ്നമില്ല. ഇവിടെ ഞാൻ ശരിയുടെ കൂടെ നിൽക്കും. ദിലീപിന്റെ കാര്യത്തിൽ മുഴുവൻ ആളുകളും ആ പെണ്ണിന്റെ കൂട്ടത്തിൽ ആണ്. എനിക്കറിയാം. ആ സ്ത്രീയുടെ കൂട്ടത്തിൽ ആയിരുന്നു. പക്ഷെ ദിലീപ് അതിൽ കുറ്റക്കാരൻ അല്ലെന്നു എനിക്ക് ബോധ്യമായി. കോടതി എന്തും പറഞ്ഞോട്ടെ. എനിക്ക് ബോധ്യമായി. കാരണം എന്താണെന്നു വെച്ചാൽ ആ സ്ത്രീയുടെ പത്രസമ്മേളനത്തിൽ തന്നെ അവര് പറഞ്ഞു ദിലീപ് കൊട്ടെഷൻ കൊടുത്തത് രണ്ട് കൊല്ലം മുമ്പെന്നു. 6 മാസം മുമ്പ് കൊടി സുനിയുടെ കൂട്ടത്തിൽ പത്ത് പതിനാറു കിലോമീറ്റർ ഫോറെസ്റ്റിനു അകത്തു കൂടെ തനിയെ സഞ്ചരിച്ചു എന്നും അപ്പോൾ അവൻ എന്നെ തൊട്ടില്ലെന്നും അവർ ആ പത്രസമ്മേളനത്തിൽ പറഞ്ഞു. അപ്പൊ പൊളിഞ്ഞു അവിടെ . കാരണം രണ്ട് കൊല്ലം മുമ്പ് കൊടുത്ത കൊട്ടേഷൻ 6 മാസം മുമ്പ് ചെയ്യാമായിരുന്നില്ലേ. എതിർക്കാതിരിക്കാൻ പറ്റോ. ഞാനും ദിലീപും തമ്മിൽ എന്താ ബന്ധം , ഞാൻ അയാളെ ആകെ ഒരു തവണയെ കണ്ടിട്ടുള്ളു .

ചോദ്യം : ഫാദർ ജെയിംസ് പനവേലിൽ പാലാ ബിഷപ്പിനെ എതിരായിട്ടാണ് പറഞ്ഞത് ?

അയാളെ ഫാദർ എന്നൊന്നും വിളിക്കണ്ട. മിസ്റ്റർ ജെയിംസ് എന്ന് വിളിച്ച മതി. ഇത് പോലുള്ള ചെറ്റകൾ കുറെയുണ്ട്. ഞാനാ വാക്കുപയോഗിക്കാണ്. യേശു ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾ ചെറ്റയായിരുന്നു. വേറെ ഒരു കത്തനാർ എറണാകുളത്ത് ഒരു വർത്താനം പറഞ്ഞു. ഇതുപോലെ തലതെറിച്ചത് കുറെ ഉണ്ടെന്നേ. ഇതൊക്കെ ബ്ലാക്ക് മാസിന്റെ ആളുകളാ. കത്തോലിക്കാ സഭയെയും ക്രിസ്ത്യൻ സമൂഹത്തെയും ദൈവ വിശ്വാസത്തെയും തകർക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നതാ.

അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോയിൽ കാണുക..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close