MoviesNEWS

ന്യൂയോർക്കു ഫിലിം ഫെസ്റ്റിവൽ മികച്ച പരിസ്ഥിതി ചിത്രമായി പച്ചയും

പകരം, ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ‘പച്ച’. J & B പ്രൊഡക്ഷൻസിൻറെ ബാനറിൽ ജയചന്ദ്രൻ നിർമ്മിച്ചു ശ്രീവല്ലഭൻ സംവിധാനം ചെയ്ത “പച്ച” എന്ന ചിത്രം ന്യൂയോർക്കു ഫിലിം ഫെസ്റ്റിവൽ IOൽ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുത്തു. കൂടാതെ “പച്ച” ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രൈസ് അവാർഡും കരസ്ഥമാക്കി.

പരിസ്ഥിതി പ്രമേയമാക്കി ചെയ്ത “പച്ച” ഇതിനോടകം തന്നെ 15-ഓളം അന്താരാഷ്ട്ര ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഫ്രാൻസ്, ഇറ്റലി, ബോസ്റ്റൺ(US) തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ചിത്രത്തിനുളള അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.
പാലക്കാട് രാമശ്ശേരി എന്ന ഗ്രാമത്തിലെ പത്തു വയസ്സുളള അപ്പുവിൻറെ ജീവിതനേർക്കാഴ്ചയാണ് പച്ചയുടെ ഇതിവൃത്തം. മനുഷ്യരെക്കാളും മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്ന അപ്പു മരങ്ങളെ മുത്തശ്ശനായും മുത്തശ്ശിയായും സങ്കല്പിച്ച് അവരോടു തൻറെ സുഖങ്ങളും ദുഖങ്ങളും പങ്കു വെക്കുന്നു.

മനുഷ്യൻറെ ഇടപെടൽ മൂലം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം വരും കാലങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജലക്ഷാമമാണ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. നെടുമുടി വേണു, കെ.പി.എ.സി.ലളിത, മേനക, ജി സുരേഷ്കുമാർ (നിർമാതാവ്) തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ്റ്റർ മിഥുൻ ആണ് അപ്പുവിൻറെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ കാലഘട്ടത്തിനു അനിവാര്യമായ ചിത്രമാണ് തന്റെ പച്ച എന്ന സിനിമ എന്ന് ശ്രീവല്ലഭൻ പറയുന്നു. പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രത്തിന്റെ ഭാഗമായ നെടുമുടി വേണുവിനും കെപിഎസി ലളിതയ്ക്കും നന്ദിയും ശ്രീവല്ലഭൻ അറിയിക്കുന്നു. കൂടാതെ തന്റെ ചിത്രത്തിൽ അതിഥികളായെത്തിയ ജി. സുരേഷ് കുമാറിനോടും നടി മേനകയോടും ശ്രീവല്ലഭൻ തന്റെ സ്നേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close