INDIANEWS

ചൈനയും പാക്കിസ്ഥാനും ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താൻ ഒരുമിച്ച് ശ്രമിക്കുന്നു; ചൈന ഇന്ത്യൻ മേഖലയിൽ വലിയ കടന്നുകയറ്റങ്ങൾ നടത്തുന്നു: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്

ഗുവാഹത്തി: ആഗോള തലത്തിൽ ചൈനയുടെ അധികാരമോഹങ്ങൾ കാരണം ദക്ഷിണേഷ്യയ്ക്ക് അപകടമുണ്ടെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. വളർന്നുവരുന്ന ആഗോള ശക്തിയെന്ന നിലയിൽ ചൈന അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി ദക്ഷിണേഷ്യയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും വലിയ കടന്നുകയറ്റം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രവികാന്ത് സിംഗ് സ്മാരക പ്രഭാഷണം നടത്തി സംസാരിക്കവെയാണ് ബിപിൻ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

മ്യാൻമറുമായും പാക്കിസ്ഥാനുമായും ചൈനയുടെ ഇടപാടുകളും ബംഗ്ലാദേശിലേക്കുള്ള കടന്നുകയറ്റവും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ല. ചൈനയിൽ നിന്ന് ഏറ്റവും കൂടുതൽ സൈനിക ഹാർഡ്‌വെയർ സ്വീകരിക്കുന്ന രാജ്യങ്ങളാണ് മ്യാൻമറും പാകിസ്ഥാനും. അവർക്ക് ചൈനയിൽ നിന്ന് ആഗോള വേദികളിൽ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-പാക് ബന്ധത്തിൽ പ്രധാന തടസ്സം പാകിസ്താന്റെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദവും അതോടൊപ്പം ഇതര സംസ്ഥാനക്കാരും നടത്തുന്ന ഭീകരവാദവുമാണ്. പാകിസ്ഥാനുമായുള്ള ചൈനയുടെ പങ്കാളിത്തവും ജമ്മു കശ്മീരിലെ അതിന്റെ നിലപാടും ഇന്ത്യാ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ടായി വിശേഷിപ്പിക്കാവുന്നതാണെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close