KERALANEWS

ഇന്ത്യൻ തപാലിൽ സ്ഥാനം പിടിച്ച് പാലക്കാടൻ മട്ട അരിയും നവരയരിയും; പോസ്റ്റൽ കവറുകൾക്ക് വില 20 രൂപ

പാലക്കാട്: പാലക്കാടൻ മട്ട അരിയും നവരയരിയും ഇന്ത്യൻ തപാലിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇതിനായി തപാൽ വകുപ്പ് പ്രത്യേകമായി കവർ ഒരുക്കി. ഇരുധാന്യങ്ങളുടെയും ചെറു വിവരണവും ചിത്രവും ഉൾപ്പെടുത്തിയ കവർ 20 രൂപക്കാണ് നൽകുന്നത് . ദേശീയ തപാൽ വാരാഘോഷത്തിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഭാഗമായി പാലക്കാട് പോസ്റ്റൽ സീനിയർ സൂപ്രണ്ട് എ. സുധാകരൻ ആണ് പോസ്റ്റൽ കവറുകൾ പുറത്തിറക്കിയത്.

പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ടി.എ. ബാലസുബ്രഹ്മണ്യൻ, നവര റൈസ് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് പി. നാരായണൻ ഉണ്ണി എന്നിവർ പോസ്റ്റൽ കവർ ഏറ്റുവാങ്ങി. പോസ്റ്റ് മാസ്റ്റർ വി.എസ്.ജയശ്രീ അധ്യക്ഷയായി. ജില്ലാ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് ക്ലബ് സെക്രട്ടറി കെ.എ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ടുമാരായ ഉണ്ണിക്കൃഷ്ണൻ, ജി. ജ്യോത്സന എന്നിവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close