KERALANEWSTop News

ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്; നേരിട്ട് ഹാജരാകണം

പാലക്കാട്: നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംബി രാജേഷിനെ വാർത്താ ചാനലിലെ ചർച്ചയിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അഡ്വ. എ ജയശങ്കറിനെതിരെ കേസ് എടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന ചാനൽ ചർച്ചയിൽ തനിയക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പേരിലാണ് സ്പീക്കർ എംബി രാജേഷ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസ് എടുത്തത് .

ഒക്ടോബർ 20 ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ എംബി രാജേഷ് പ്രതികൾക്കായി ഇടപെട്ടുവെന്ന് അഡ്വ. ജയശങ്കർ ആരോപിച്ചിരുന്നു. ഇതിനെതിരെ എംബി രാജേഷ് അഡ്വ. ജയശങ്കറിനെതിരെ മാനനഷ്ടകേസ് ഫയൽ കേസ് ചെയ്തു.

വാളയാർ കേസുമായി ബന്ധപ്പെട്ട് 2019ൽ ചാനലിലൂടെ നടത്തിയ പരാമർശം അപകീർത്തികരമാണെന്ന് ആരോപിച്ച് നിയമസഭാംഗമാകുന്നതിന് മുൻപ് എംബി രാജേഷ് ഒറ്റപ്പാലം ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കേസ്. സമൻസ് പ്രകാരം ഒക്ടോബർ 20ന് ജയശങ്കർ നേരിട്ട് ഹാജരാകണം. എംബി രാജേഷിന്റെ സഹോദരൻ നിതിൻ കണിച്ചേരിക്കെതിരെയും അഡ്വ. ജയശങ്കർ ചർച്ചയ്ക്കിടെ ആരോപണം ഉന്നയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close