NEWSWORLD

ഇസ്രായേൽ അതിർത്തികളിൽ പ്രതിഷേധം നടത്തി ഗാസയിലെ പാലസ്തീനികൾ, കണ്ണീർ വാതകവും വെടിവെപ്പും പ്രയോഗിച്ച് ഇസ്രായേൽ

ജറുസലേം: ഗാസ മുനമ്പിൽ ഇസ്രായേൽ വേലിക്ക് സമീപം നൂറുകണക്കിന് പാലസ്തീനികൾ പ്രകടനം നടത്തി. ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലുകൾ അവസാനിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു പ്രകടനം ഇസ്രായേൽ അതിർത്തിക്ക് സമീപം പാലസ്തീനികൾ നടത്തിയത്. ബുധനാഴ്ച പാലസ്തീനികളുടെ പ്രകടനത്തിന് മുന്നോടിയായി സൈന്യത്തെ ശക്തിപ്പെടുത്തിയ ഇസ്രായേൽ, ദക്ഷിണ ഗാസയിലെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകവും വെടിവെപ്പും ഉപയോഗിക്കുന്നുവെന്ന് പറഞ്ഞിരുന്നു. പ്രതിഷേധക്കാരിൽ ഒൻപത് പേർക്ക് പരിക്ക് പറ്റിയതായി പാലസ്തിൻ ഡോക്ടർമാർ പറയുന്നു.

ഗാസ ഭരിക്കുന്ന പലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ അൽ അക്സാ ടിവി ടെലിവിഷൻ ഇസ്രായേൽ വേലിക്ക് സമീപം ആളുകൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ കാണിച്ചിരുന്നു, ഒരു ഇസ്രായേൽ സൈനിക വാഹനം വന്നപ്പോൾ പ്രതിഷേധക്കാർ ഓടിപോകുന്നതും ദൃശ്യത്തിൽ കാണാം. ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിലെ പ്രതിഷേധക്കാർക്ക് നേരെ വലിയതോതിൽ കണ്ണീർ വാതകം പ്രയോഗിച്ചതായി ഗാസയിൽ നിന്ന് റിപ്പോർട്ട് വരുന്നു. മൂന്നോളം പലസ്തീനികൾക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ഗ്യാസ് കൺസ്റ്ററുകൾ പ്രയോഗിച്ചതിനെ തുടർന്ന് നിരവധിപേർക്ക് ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തുവെന്ന് ഗാസയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളിൽ പറയപ്പെടുന്നു.

പ്രകടനത്തെ തുടർന്ന് അക്രമാസക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. ഇസ്രായേൽ വെടിവെപ്പിൽ നാല്പതിലധികം പാലസ്തീനികൾക്ക് പരിക്കേറ്റു, 13 വയസുള്ള യുവാവിനടക്കം തലയ്ക്ക് വെടിയേറ്റുവെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൂടാതെ പരിക്കേറ്റവരിൽ ഒരാളായ ഒസാമ ഡ്യൂജി (32) ബുധനാഴ്ച കാലിൽ വെടിയേറ്റ് മരിച്ചതായും ഗാസ പറയുന്നു. ഇസ്രായേൽ സൈനികനും വെടിയേറ്റതായി റിപ്പോർട്ട് ഉണ്ട്.

ഗാസയിലെ ഉപരോധം ലഘൂകരിക്കാൻ ഇസ്രായേലിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. പലസ്തീൻ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു വർഷത്തിനുശേഷം 2007 ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇസ്രായേലും ഈജിപ്തും ഉപരോധം ശക്തിപ്പെടുത്തി. ഈ ഉപരോധം ഗാസയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും തൊഴിലില്ലായ്മ നിരക്ക് 50 ശതമാനമായി ഉയർത്തുകയും ചെയ്തു. ഗാസയിലും പുറത്തും ചരക്കുകളുടെയും ആളുകളുടെയും സഞ്ചാരം കർശനമായി നിയന്ത്രിക്കുന്ന ഉപരോധം ഹമാസിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനെ തടയുന്നതിനാണെന്ന് ഇസ്രായേൽ പറഞ്ഞു. 2007 മുതൽ ഇസ്രായേലും ഹമാസും നാല് യുദ്ധങ്ങളും നിരവധി ഏറ്റുമുട്ടലുകളും നടത്തിയിട്ടുണ്ട്. മെയ് മാസത്തിൽ നടന്ന 11 ദിവസത്തെ അക്രമത്തിൽ 260 പലസ്തീനികളും ഇസ്രായേലിൽ 13 പേരും കൊല്ലപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close