NEWSVIDEOS

കുട്ടികളെ പോലെ കുറുമ്പ് കാട്ടി കുളി; സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന പാണ്ടയുടെ കുളി

ആരും കണ്ണെടുക്കാതെ നോക്കി നിൽക്കും പാണ്ഡകളുടെ സൗന്ദര്യത്തിൽ. കറുപ്പും വെളുപ്പും കലർന്ന അവയെ കണ്ടാൽ എത്ര നിഷ്കളങ്കരാണ്. എത്ര വലിയ മനോവിഷമം ഉണ്ടേലും ഇവരുടെ കുറുമ്പുകൾ കണ്ടാൽ നമ്മുടെ ഹൃദയമലിയും. പാണ്ടകളുടെ കുസൃതികൾ നിറഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപെടാറുണ്ട്. പുല്ലിൽ ഉരുളുന്നതും, മരങ്ങളിൽ അള്ളിക്കേറുന്നതും, ഭക്ഷണം കഴിക്കുന്നതും അങ്ങനെ പാണ്ടകളുടെ കുസൃതികൾ നിറഞ്ഞ വീഡിയോകൾ ഇന്റർനെറ്റിൽ കാഴ്ച്ചക്കാർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അങ്ങനെ ഒരു വീഡിയോയാണ് വൈറലാവുന്നത്.

വളരെ ചെറിയ വീഡിയോയാണെങ്കിലും ഹൃദയത്തെ കീഴടക്കി നമ്മളിലെ നിഷ്കളങ്കരെ ഉണർത്തും ഈ മനോഹരമായ കാഴ്ച്ച. വീഡിയോയിൽ വൃത്താകൃതിയിലുള്ള ഒരു ചെറിയ കുളത്തിൽ സുഗമായി ഇരുന്ന് കളിക്കുന്ന പാണ്ടയെയാണ്‌ കാണാൻ സാധിക്കുന്നത്. കൊച്ചു കുട്ടികളെപ്പോലെ വളരെ ആസ്വദിച്ചാണ് പാണ്ട കുളിക്കുന്നത്. കൈകൾ കൊണ്ട് വെള്ളം തട്ടി തെറിപ്പിച്ച് കുഞ്ഞ് കുട്ടികളെപ്പോലെ പാണ്ട കുളിക്കുമ്പോൾ കാഴ്ചക്കാരിൽ അത് സന്തോഷം പകരുന്നു.

Your Nature Gram എന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനകം തന്നെ നിരവധിപേരാണ് കണ്ടത്. പാണ്ടയുടെ കുസൃതി നിറഞ്ഞ കുളി എന്തായാലും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close