deathKERALANEWS

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ തൂങ്ങി മരിച്ചു

പാറശാല: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഭർത്താവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജി(41 )യെയാണ് വീട്ടിൽ തൂങ്ങി മരിച്ചതായ് കണ്ടത്. കഴിഞ്ഞ ഏപ്രിൽ 15 ന് രാത്രിയിൽ മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഷാജി വഴക്ക് ഉണ്ടായതിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് ഷാജി ജാമ്യത്തിൽ ഇറങ്ങിയത്. വീടിന്റെ മുൻപിലെ സൺഷേഡിൽ കൊളുത്തിൽ തൂങ്ങി മരിച്ചതായിയാണ് കണ്ടെത്തിയത്.

രാത്രിയിൽ മദ്യ ലഹരിയിൽ വഴക്ക് ഉണ്ടാവുകയും ഷാജി വെട്ടുകത്തി എടുക്കുകയുമായിരുന്നു. വീടിന്റെ വെളിയിലേക്ക് ഇറങ്ങി ഓടിയ ഭാര്യ മീനയെ പിന്തുടർന്ന് മുഖത്തിനും കഴുത്തിനും വെട്ടുകയായിരുന്നു ഷാജി. സംഭവം അറിഞ്ഞ നാട്ടുകാർ മീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ ആയില്ല. ഷാജി പാറശ്ശാല പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങുകയായിരുന്നു. മുന്ന് മാസത്തോളം ജയിലിലായിരുന്ന പ്രതി കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഷാജിക്കും മീനയ്ക്കും രണ്ടു മക്കളാണുള്ളത്. ഒറ്റപെട്ടു പോയ മക്കൾ ഷാരോണും ശ്യാമും ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അമ്മയുടെ ദാരുണമായ മരണത്തിനു പുറകെ തങ്ങളുടെ അച്ഛനേയും കുട്ടികൾക്ക് നഷ്ടമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close