NEWSVIDEOSviral

ഫോൺ തട്ടിപ്പറിച്ച് തത്ത; പറന്ന് പകർത്തിയ വീഡിയോ വൈറൽ

ഉയരങ്ങളിൽ ഡ്രോണുകൾ പറപ്പിച്ച് മനോഹരമായ ദൃശ്യങ്ങൾ നാം പകർത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്ന ഒരു ഡ്രോൺ വീഡിയോ ഉണ്ട്. പക്ഷെ അത് പകർത്തിയത് ഒരു തത്തയാണ്. ഒരു കുട്ടിയുടെ കൈയിൽ നിന്നും തത്ത ഫോൺ തട്ടി പറിച്ച് പറക്കുന്നു. ഫോണിന്റെ ക്യാമറ ഓൺ ആയി കിടക്കുന്നതിനാൽ തത്ത പറന്നു പോകുന്ന വഴിയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയാണ്. കുട്ടി തത്തയ്ക്ക് പിറകെ ഓടുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് ഈ വിഡിയോ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്തത്. വ്യത്യസ്ത അഭിപ്രായങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.
പക്ഷി പകർത്തിയ വീഡിയോ കൗതുകമുണർത്തുന്നതാണെന്നും മനോഹരമാണെന്നും അഭിപ്രായപ്പെട്ട് നിരവധിപേർ അത് ഷെയർ ചെയ്യുമ്പോൾ തന്നെ ഈ വിഡിയോ നൂറു ശതമാനം കൃത്രിമമാണെന്നും ആനിമേഷൻ ആണെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close