NEWSSPORTS

ഇനി കളി നേരിൽ കാണാം; സ്റ്റേഡിയങ്ങളിൽ കാണികൾക്കു ഭാഗികമായി പ്രവേശനം അനുവദിച്ച് ബിസിസിഐ

ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത. ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ 3 ദിവസം മാത്രം ബാക്കി നിൽക്കെ പുതിയ പ്രഖ്യപനവുമായി ബിസിസിഐ. അവശേഷിക്കുന്ന മത്സരങ്ങൾ നടക്കുന്ന യുഎഇയിലെ സ്റ്റേഡിയങ്ങളിൽ കാണികൾക്കു ഭാഗികമായി പ്രവേശനം അനുവദിച്ചിരിക്കുന്നു. ഇന്ന് മുതൽ ഐപിഎൽ വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ലഭ്യമാകും.

വിവിധ ടീമുകളിലായി ചില താരങ്ങൾക്കും പരിശീലകർക്കും കോവിഡ് ബാധിച്ചതോടെയാണ് ഈ മാസമാദ്യം ഐപിഎൽ നിർത്തിവച്ചത്. കൊറോണ വയറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തിന് പുറത്തേക്ക് ടൂർണമെന്റുകൾ മാറ്റുകയല്ലാതെ, ബിസിസിഐക്ക് മുന്നിൽ മറ്റുവഴികളില്ല. നേരത്തെ ഐപിഎൽ നടന്നിട്ടുണ്ട് എന്നത് കൊണ്ടും യുഎഇയുടെ സാധ്യതകൾ കണക്കിലെടുത്തുമാണ് മത്സരം യുഎഇയിൽ നടത്താനുള്ള തീരുമാനം ബിസിസിഐ എടുക്കുന്നത്. കൊറോണ വ്യാപനം ഏറ്റവും കുറച്ചുമാത്രം റിപ്പോർട്ട് ചെയ്ത ശ്രീലങ്കയും ആദ്യം പരിഗണനയിലുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close