KERALANEWSTop News

പാസഞ്ചര്‍ ട്രെയിനുകളുടെ സർവ്വീസ് പുനരാരംഭിക്കുന്നു; പ്രഖ്യാപനവുമായി മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്ത ആഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യവുമായിരുന്നു പാസ്സന്ജർ ട്രെയിനുകൾ സർവീസ് നടത്തണം എന്നത്. ഓഫീസുകളും മറ്റ് തൊഴിൽ മേഖലകളും തുറന്നതോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകളുടെ‌ സർവീസുകൾ പുനസ്ഥാപിക്കണം എന്ന ആവശ്യം ശക്തമായിരുന്നു.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നും കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ട്രെയിൻ യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റയിൽ പാർലമെന്റ് അംഗങ്ങൾക്ക് നിവേദനം നൽകിയിരുന്നു. ഈ സാഹചര്യത്തിലാമ് പുതിയനീക്കവുമായി സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്. പുനലൂര്‍-തിരുവനന്തപുരം, കോട്ടയം-കൊല്ലം, കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകൾ ആദ്യഘട്ടത്തിൽ പുനരാരംഭിക്കും.

ഈ ട്രെയിനുകൾ ഒക്ടോബരർ എട്ടിന് ഓടിത്തുടങ്ങും എന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. ഈ ട്രൈനുകളിൽ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര അനുവദിക്കുകയും ചെയ്യും. സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നും തല്‍സമയം ടിക്കറ്റുകള്‍ ലഭിക്കും ബാക്കിയുള്ള പാസ്എൻഗേർ ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് രാജ്യം പഴയ സ്ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടും റയിൽവെയുടെ പകൽക്കൊള്ള തുടരുകയാണെന്ന വിമർശനം സർക്കാരിനെതിരെ ഉണ്ടായിരുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷത്തിനും തങ്ങളുടെ മാസ വരുമാനത്തിന്റെ മൂന്നിലൊന്നോളം ട്രെയിൻ ടിക്കറ്റിനായി മാറ്റിവെക്കേണ്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഒന്നര വർഷം പിന്നിട്ടിട്ടാണ് ഇത്തരമൊരു സമീപനം സർക്കാരിന്റെ ഭാ​ഗത്തു നിന്നും ഉണ്ടാവുന്നത്. രണ്ടാം തരംഗത്തിനുശേഷം ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യം മുഴുവൻ സാധാരണ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും ഇന്ത്യൻ റയിൽവെ പഴയ നിലയിലേക്ക് പ്രവർത്തനം സജ്ജമാക്കിയിട്ടുണ്ടായിരുന്നില്ല. റെയിൽ‌വേ ഒഴികെയുള്ള പൊതുഗതാഗത സംവിധാനം സാധാരണ സേവനങ്ങളെല്ലാം പുനരാരംഭിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകൾ 100% ഹാജർ നിലയിലാണ് പ്രവർത്തിച്ചു തുടങ്ങി. രാജ്യവ്യാപകമായി വാക്സിനേഷൻ പരിപാടി ജനങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസം നൽകുന്നു. എന്നാൽ റെയിൽ‌വേ അവരുടെ സേവനങ്ങൾ‌ ഭാഗികമായി മാത്രമാണ് നടത്തിയിരുന്നത്.

സർക്കാരിന്റെ പുതിയ പ്രഖ്യപനത്തിലൂടെ വലിയ പ്രതീക്ഷയിലാണ് സാധാരണ യാത്രക്കാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close