KERALANEWS

പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ; സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​ൻ​പ​ത് പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സും സീ​സ​ൺ ടി​ക്ക​റ്റും പു​ന​രാം​രം​ഭി​ച്ച്‌ റെ​യി​ൽ​വേ. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ അ​ൺ റി​സേ​ർ​വ്ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​യി പ​രി​ഷ്ക​രി​ച്ചു കൊ​ണ്ടു​ള്ള പ്ര​തി​ദി​ന സ​ർ​വീ​സ് വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച 2020 മാ​ർ​ച്ച്‌ 24 മു​ത​ൽ സീ​സ​ൺ ടി​ക്ക​റ്റി​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ദി​വ​സ​ങ്ങ​ൾ പു​തു​താ​യി വാ​ങ്ങു​ന്ന സീ​സ​ൺ ടി​ക്ക​റ്റി​നൊ​പ്പം കൂ​ട്ടി ന​ൽ​കി. പു​തി​യ സീ​സ​ൺ ടി​ക്ക​റ്റി​ൻറെ കാ​ലാ​വ​ധി ഈ ​അ​ധി​ക ദി​വ​സ​ങ്ങ​ൾ കൂ​ടി ചേ​ർ​ന്ന​താ​യി​രി​ക്കും.

എ​റാ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ അ​ൺ​റി​സേ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06448) ബു​ധ​നാ​ഴ്ച രാ​ത്രി 7.50 നും ​തി​രു​വ​ന​ന്ത​പു​രം-​പു​ന​ലൂ​ർ (06640) ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.05 നും ​സ​ർ​വീ​സ് അം​ര​ഭി​ക്കും.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം (06439) രാ​വി​ലെ 6.50 നും ​എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ (06449) രാ​വി​ലെ 7.20 നും ​ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം (06452) വൈ​കു​ന്നേ​രം ആ​റി​നും പു​ന​ലൂ​ർ-​തി​രു​വ​ന​ന്ത​പ​രും (06639) രാ​വി​ലെ 6.30 നും ​സ​ർ​വീ​സ് ആ​രം​ഭി​ക്കും.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ കോ​ട്ട​യം-​കൊ​ല്ലം (06431) പു​ല​ർ​ച്ചെ 5.30 നും , ​കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം (06425) ഉ​ച്ച​യ്ക്ക് 3.50 നും ​തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ(06435) വൈ​കു​ന്നേ​രം ആ​റി​നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും പ​ത്ത് സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ൻറു​ക​ളു​ണ്ടാ​കും.

ഗു​രു​വാ​യൂ​ർ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, നാ​ഗ​ർ​കോ​വി​ൽ, ക​ന്യാ​കു​മാ​രി സ്റ്റേ​ഷ​നു​ക​ളി​ലെ വി​ശ്ര​മ മു​റി​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച്‌ പ്ര​വ​ർ​ത്തി​ക്കും.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്‌ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കാ​ത്തി​രി​പ്പ് മു​റി​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close