KERALANEWSTop News

വീട്ടുകാർ ഉപേക്ഷിച്ച പതിനഞ്ചുകാരിക്ക് താങ്ങായി സര്‍ക്കാര്‍; നടപടി ആരോഗ്യ വനിത മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന്

തിരുവനന്തപുരം: വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന പതിനഞ്ചു വയസ്സുകാരിയെ എറ്റെടുത്ത് ശിശുവികസന വകുപ്പ്. ആരോഗ്യ വനിത മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലിലാണ് വീട്ടുകാര്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്.

കൊവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കൂട്ടിക്കുണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും. കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ട് കുട്ടികളുടെ ഭാവി ഇത്തരത്തിലാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close