KERALANEWSTrending

‘ഇ ബുൾജെറ്റ്കാരെ അകത്താക്കിയത് വളരെ ഇഷ്ടപ്പെട്ടു; എന്ത് വൃത്തികേടും കാണിക്കാമോ?’ കുറച്ച് ആളുകൾ സ്നേഹിച്ചു എന്നതിന്റെ പേരിൽ എന്തും ചെയ്യാം എന്ന് വിചാരിക്കരുതെന്ന് പി സി ജോർജ്

കോട്ടയം: ഇ ബുൾജറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അനവധി ചർച്ചകൾ ഉണ്ടായിരുന്നു. അതിൽ പിസി ജോർജിനെ വിളിച്ച് സംസാരിച്ച കുട്ടിയുടെ ഓഡിയോ കൂടുതൽ ശ്രദ്ധ നേടി. ഈ വിഷയത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സഹോദരന്മാരെ പൂർണ്ണമായും തള്ളിക്കൊണ്ട് ആയിരുന്നു പി സി ജോർജ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ ബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെട്ടെന്നും ഈ ബുൾജെറ്റ് സഹോദരന്മാർ പല നല്ല കാര്യങ്ങളും ചെയ്തു എന്നത് സമ്മതിക്കുന്നു, എന്നാൽ ആർടിഒ ഓഫീസിൽ ചെയ്ത സംഭവങ്ങളെ തള്ളിപ്പറയുന്നതായി പിസി ജോർജ് പറഞ്ഞു.

സഹോദരന്മാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുപാട് പേർ തന്നെ വിളിച്ചതായും പിസി ജോർജ് പറഞ്ഞിട്ടുണ്ട്. കൂടെ യുവാക്കളെ തെറ്റായ മാർഗത്തിലേക്ക് നയിക്കുകയാണ് ഈ ബുൾജെറ്റ് സഹോദരന്മാർ ചെയ്തത് എന്നും പി സി ജോർജ് ആരോപിച്ചു.

എങ്കിലും ഇത്തരത്തിലുള്ള പ്രവർത്തികൾ നിർത്താൻ ഈ ബുൾജറ്റ് സഹോദരന്മാരോട് ആവശ്യപ്പെട്ടു. കുറച്ച് ആളുകൾ സ്നേഹിച്ചു എന്നതിന്റെ പേരിൽ എന്തും ചെയ്യാം എന്ന് വിചാരിക്കരുത് എന്നുംപിസി ജോർജ് പറഞ്ഞു.നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് പി സി ജോർജിനെ വിളിച്ചവർക്ക് ഈ വിഷയത്തിൽ ഇടപെടാമെന്നും മന്ത്രിയെ വിളിക്കാമെന്നും വാക്ക് കൊടുത്തിരുന്നു.എന്നാൽ ഇതിനുപിന്നാലെയാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി പിസി ജോർജ് രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close