പീച്ചി: ജലനിരപ്പ് കൂടിയതിനെ തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ട് 4 മാസം തികഞ്ഞു. ഇടവേളകളില്ലാതെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി 4 മാസം തുടർച്ചയായി വെള്ളം തുറന്നുവിടുന്നതു സമീപകാല ചരിത്രത്തിൽ ഇത് ആദ്യമായാണ്. ജൂലൈ 27നാണു റൂൾ കർവ് അടിസ്ഥാനപ്പെടുത്തി 2 ഇഞ്ചു വീതം 4 ഷട്ടറുകൾ ഉയർത്തിയത്. മഴയുടെ ശക്തി കൂടുന്നതും കുറയുന്നതും അടിസ്ഥാനപ്പെടുത്തി വെള്ളം തുറന്നു വിടുന്നതിന്റെ അളവ് ക്രമീകരിച്ചിരുന്നു.
ഒക്ടോബർ 17നു 10 ഇഞ്ചു വരെ ഷട്ടർ ഉയർത്തിയിരുന്നു. ഇതുവരെ ഒരിക്കൽപോലും ഷട്ടറുകൾ പൂർണമായും അടച്ചില്ല. നിലവിൽ 78.94 മീറ്ററാണു ജലനിരപ്പ്. 2 ഷട്ടറുകൾ അരയിഞ്ചു വീതമാണു തുറന്നിട്ടുള്ളത്. കഴിഞ്ഞവർഷം വെള്ളത്തിന്റെ ദൗർലഭ്യം കാരണം കർഷകർ ആവശ്യപ്പെട്ടതിനുസരിച്ച് നവംബർ 21ന് ഇടതുകര കനാൽ ജലസേചനത്തിനു തുറന്നുകൊടുത്തിരുന്നു. 2018ലെ പ്രളയകാലത്തു പോലും സെപ്റ്റംബറിൽ ഷട്ടറുകൾ അടച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്