INDIANEWSTop News

അരുൺ മിശ്ര ഉൾപ്പടെ സുപ്രീം കോടതിയിലെ പല ഉദ്യോഗസ്ഥരുടെയും ഡാറ്റ ചോർത്തി; പെഗാസസ് പട്ടിക നീളുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യു ഡൽഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഉൾപ്പടെ സുപ്രീംകോടതിയിലെ പല ഉദ്യോഗസ്ഥരും പെഗാസസിന്റെ പട്ടികയില്‍ പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ‘ദ വയർ’. സുപ്രീംകോടതി ജസ്റ്റീസായിരിക്കെയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഫോണ്‍ ചോര്‍ന്നതെന്നാണ് വിവരം.

സുപ്രീം കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും ചോര്‍ത്തിയെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് മിശ്ര. 2010 മുതല്‍ 2018 വരെ അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന പഴയ രാജസ്ഥാന്‍ നമ്പറാണ് ഇപ്പോള്‍ ദ വയര്‍ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. 2020 സെപ്റ്റംബറിലാണ് അരുണ്‍ മിശ്ര വിരമിച്ചത്.

സുപ്രീംകോടതിയിലെ ഏറ്റവും തന്ത്രപ്രധാമായ റിട്ട് സെക്ഷനിലെ രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകള്‍ ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുണ്ട്. എന്‍.കെ. ഗാന്ധി, ടി.ഐ. രാജ്പുത് എന്നിവരുടെ നമ്പറുകളാണ് പട്ടികയിലുള്ളത്.

മലയാളി അഭിഭാഷകന്‍ ആള്‍ജോ ജോസഫിന്റെ പേരും പട്ടികയിലുണ്ട്. അഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ക്രിസ്ത്യന്‍ മിഷേലിന്റെ അഭിഭാഷകനായിരുന്നു ആള്‍ജോ ജോസഫ്. ബ്രിട്ടീഷ് ഇടനിലക്കാരനായ മിഷേലിനെ 2018ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close