INDIANEWS

പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി:പെഗസസ് വിഷയത്തിൽ പറയാനുള്ളത് കോടതിയിൽ പറയണമെന്ന് ഹർജിക്കാരോട് സുപ്രിംകോടതി പറഞ്ഞു. ജുഡിഷ്യൽ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹർജികളിൽ നിലപാടറിയിക്കാൻകൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടത്.
രാഷ്ട്രീയപരമായും നിയമപരമായും വലിയൊരു വെല്ലുവിളിയാണ് പെഗസസ് വിഷയത്തിൽ കേന്ദ്ര സർക്കാർ നേരിടുന്നത്.
പെഗസസ് ഒരു കെട്ടുകഥ മാത്രമെന്നാണ് പാർലമെൻറിലെ സർക്കാർ നിലപാട്. എന്നാൽ ഇത് സുപ്രീംകോടതിയിൽ ആവർത്തിക്കാനായില്ല

സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close