INDIANEWS

വിദ്യാർത്ഥിയെ മുട്ടുകുത്തി നിർത്തി തലമുടിയിൽ ബലമായി പിടിച്ച് തല്ലുകയും അടിക്കുകയും ചെയ്യുന്ന അധ്യാപകൻ ; ക്ലാസ്സിൽ കൃത്യമായി വരാത്തതിനുള്ള ശിക്ഷ

ചെന്നൈ : സ്കൂൾ വിദ്യാർത്ഥിയെ നിലത്ത് മുട്ടുകുത്തി നിർത്തി ക്രൂരമായി ചവിട്ടുകയും തല്ലുകയുമാണ് അധ്യാപകൻ. ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണുന്നതാണ് ഈ ക്രൂരത. ആൺകുട്ടിയെ തലമുടിയിൽ ബലമായി പിടിച്ച് വടി ഉപയോഗിച്ച് തല്ലുകയും തുടർച്ചയായി ചവിട്ടുകയുമാണ് അധ്യാപകൻ.

തമിഴ്‌നാട്ടിലെ ചിദംബരത്തെ സർക്കാർ സ്കൂളിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ മർദ്ദിക്കുന്നത്. ക്ലാസ്സിൽ കൃത്യമായി വരാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ക്ലാസിലെ സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close