NEWSWORLD

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ പിഴ രണ്ട് ലക്ഷം രൂപ; തീരുമാനവുമായി ഖത്തര്‍ നഗരസഭാ പരിസ്ഥിതി മന്ത്രാലയം

ഖത്തർ : പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കവർക്ക് കർശനനടപടിക്കൊരുങ്ങി ഖത്തർ നഗരസഭാ മന്ത്രാലയം. ലോക ശുചിത്വദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും 10,000 റിയാൽ അതായത് രണ്ട് ലക്ഷം രൂപ വരെ പിഴ ഇടയാക്കുമെന്നാണ് അറിയിപ്പ്.

റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഇപ്പോൾ സാധാരണയായികൊണ്ടിരിക്കുന്നു അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലൊരു കടുത്ത നിയമം കൊണ്ട് വരാൻ ധാരണയായത്. ഇതിനെ സംബന്ധിച്ച പോസ്റ്ററുകൾ ഖത്തർ നഗരസഭാ മന്ത്രാലയം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു. ഉപയോഗിച്ചു കഴിഞ്ഞ മാസ്ക്, ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടം, വീടുകളിൽ നിന്നും ഉപയോഗം കഴിഞ്ഞ മറ്റു വസ്തുക്കൾ എന്നിവയെല്ലാം വലിച്ചെറിയുന്നത് ഇത്തരത്തിൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.

ഓരോ താമസമേഖലകളിലും അടുത്തടുത്തായി തന്നെ മുനിസിപ്പാലിറ്റിയുടെ മാലിന്യ കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടത്. അഥവാ മാലിന്യം നിക്ഷേപിക്കുമ്പോൾ അത് കണ്ടെയ്നറുകള്‍ക്ക് പുറത്തോ സമീപത്തായോ ആണെങ്കിൽ അതും കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷ്യ വസ്​തുക്കളും, കവറുകളും പാർക്ക്​, ബീച്ച്​, പൊതു സ്​ഥലങ്ങൾ, ഒഴിഞ്ഞ സ്​ഥലങ്ങൾ എന്നിവടങ്ങളിൽ ഉപേക്ഷിച്ചാലും 10,000 റിയാൽ പിഴ ചുമത്തും. പൊതു ശുചിത്വം ഉറപ്പുവരുത്തൽ ഏതാനും പേരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്​തിയുടെയും ദൈനംദിന ചിട്ടയുടെ ഭാഗമായി ഇത് മാറണമെന്നും മുൻസിപ്പാലിറ്റി, പരിസ്​ഥിതി മന്ത്രി ഡോ. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തൂർകി അൽ സുബൈഇ പറഞ്ഞു. ശുചിത്വ വാരാചരണത്തിൻെറ ഭാഗമായി മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ സ്​കൂൾ കുട്ടികൾ, യുവാക്കൾ, പൊതു സമൂഹം, സ്വകാര്യ മേഖലയിലെ സ്​ഥാപനങ്ങൾ എന്നിവരെ പങ്കാളികളാക്കികൊണ്ട്​ നിരവധി പരിപാടികളും നടപ്പാക്കുന്നുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close