Breaking NewsKERALANEWSTrending

വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുനിൽക്കുന്ന ഫോട്ടോ എടുത്ത് അയക്കൂ; ഒറ്റ ഫോട്ടയിൽ സമ്മാനവും ഉദ്യോ​ഗസ്ഥർക്ക് പിഴയും കിട്ടും

തിരുവനന്തപുരം: വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുനിൽക്കുന്നതു കണ്ടാൽ ഇനിമുതൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാർക്ക് പിഴ ചുമത്തും. ജൂൺ ഒന്നുമുതൽ പിഴചുമത്താനാണ് വൈദ്യുതിബോർഡ് തീരുമാനം. വൈദ്യുത ലൈൻ, പോസ്റ്റ്, ട്രാൻസ്‌ഫോർമർ എന്നിവയ്ക്കുമീതെ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ചാഞ്ഞുനിൽക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസർമാരെ ചൂണ്ടിക്കാട്ടി വാട്സാപ്പിൽ അയക്കാം. 9496001912 എന്ന വാട്സാപ് നമ്പരിലേക്കാണ് ചിത്രങ്ങൾ അയക്കേണ്ടത്. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കും അയക്കാം. പത്ത് ചിത്രങ്ങൾക്ക് ബോർഡ് സമ്മാനം നൽകും.

കാലവർഷത്തിനുമുമ്പായി ലൈനുകൾക്ക് ഭീഷണിയായ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ബോർഡ് വെട്ടിമാറ്റാറുണ്ട്. വർഷംതോറും 65 കോടിരൂപയാണ് ഇതിനുചെലവ്. ഇത്തവണ ഏപ്രിൽ 22-നു നടത്തിയ അവലോകനത്തിൽ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂർത്തിയായതെന്നു വിലയിരുത്തി. ജോലികൾ മേയ് 31-നകം തീർക്കാൻ നിർദേശം നൽകി. ജൂൺ ഒന്നിനുശേഷം ഇത്തരം തടസ്സങ്ങൾ മാറ്റാൻ കെഎസ്.ഇ.ബി. ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരിൽനിന്ന് തുല്യതോതിൽ ഈടാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close