NEWSSocial MediaWORLD

കാബൂളിൽ നിന്ന് പുറത്ത് വരുന്നത് ഹൃദയഭേദകമായ കാഴ്ചകൾ; വിമാനത്തിന്റെ മുകളിൽ കയറി നാടുവിടാൻ ശ്രമിച്ച മൂന്നുപേർ താഴെ വീണ് മരിക്കുന്ന ദൃശ്യങ്ങൾ വൈറലാവുന്നു…

കാബൂൾ: അഫ്‌ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ രക്ഷപെടാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിനിടെ വിമാനത്തിന്റെ മുകളിൽ അള്ളിപ്പിടിച്ച് ഇരുന്നവർ വിമാനം പറക്കുന്നതിനിടെ താഴെവീണ് മരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നടുക്കുന്ന കാഴ്ചയാകുന്നത്.

യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേരെങ്കിലും വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത് അഫ്ഗാൻ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരനായ താരിഖ് മജീദിയാണ്.

‘വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. കാബൂളിലെ ദൗർഭാഗ്യ സംഭവങ്ങളുടെ തുടർച്ചയായാണ് അവർക്കു ജീവൻ നഷ്ടമായത്’- തന്റെ ട്വീറ്റിൽ മജീദി വ്യക്‌തമാക്കുന്നു.

റൺവേയിൽ നൂറുകണക്കിന് ആളുകൾ യുഎസ് വ്യോമസേനയുടെ വിമാനത്തിനു പിന്നാലെ ഓടുകയും വിമാനത്തിന്റെ ചിറകിൽ പിടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോകളും പുറത്തുവന്നു. കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ടു കുറഞ്ഞത് 5 പേരെങ്കിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close