KERALANEWS

ദുരാത്മാവെന്ന് ആരോപണം; ഗുജറാത്തിൽ യുവതിയെ കൂട്ടം ചേർന്ന് കൊലപ്പെടുത്തി; അ‍ഞ്ച് പേർ അറസ്റ്റിൽ

ദ്വാരക: ഗുജറാത്തിൽ ദുരാത്മാവെന്നാരോപിച്ച് യുവതിയെ കൊലപ്പെടുത്തി. ഗുജറാത്തിലെ ദ്വാരക ജില്ലയിലാണ് സംഭവം അരങ്ങേറിയത്. 25 വയസ്സുള്ള ഒരു സ്ത്രീയെ ദുരാത്മാവിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി രണ്ട് മന്ത്രവാദികളും മൂന്നുപേരും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

സ്ത്രീയിൽ ഒരു ദുരാത്മാവ് കുടിയേറിയെന്ന് പറഞ്ഞാണ് ആക്രമണം ഉണ്ടായതെന്ന് ദ്വാരക ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹിരേന്ദ്ര ചൗധരി പറഞ്ഞു. 20-25 പേരടങ്ങുന്ന ഒരു കുടുംബം നവരാത്രി ആഘോഷിക്കുന്നതിനായി മിഠാപൂരിൽ നിന്ന് ഓഖ മധിയിൽ എത്തിയിരുന്നു. ഉത്സവ വേളയിൽ കൂട്ടത്തിലെ യുവതിയിൽ ഒരു ദുരാത്മാവ് ഉണ്ടെന്ന് പ്രചരിക്കുകയും, തുടർന്ന് ആ സമയത്ത് അവിടെ ഉണ്ടായിരുന്ന രണ്ട് മന്ത്രവാദികളായ രമേശ്ഭായ് സോളങ്കിയും അർജുൻ സോളങ്കിയും ആക്രമണത്തിന് നേതൃത്വം വഹിക്കുകയായിരുന്നു. യുവതിയെ കൊന്നില്ലെങ്കിൽ യുവതി മറ്റുള്ളവരെ കൊല്ലുമെന്ന് ഇരുവരും പറയുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് പറയുന്നു.

തുടർന്ന് രണ്ട് മന്ത്രവാദികളും ഒപ്പം മൂന്ന് ആൾക്കാരും ചേർന്ന് വടിയും ചെയിനും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയും തുടർന്ന് യുവതി മരിക്കുകയുമായിരുന്നു. മന്ത്രവാദികൾക്കൊപ്പം കൊലചെയ്യാൻ കൂടിയ വാർസി സോളങ്കി, മനു സോളങ്കി, ഭാവേഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പ്രതികൾക്കെതിരെയും അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close