KERALANEWSTop News

അണക്കെട്ടുകൾ തുറക്കാൻ സാധ്യത ; ചെങ്ങന്നൂരിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി ; പത്തനംതിട്ടയിൽ 36 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു

ചെങ്ങന്നൂർ : അണക്കെട്ടുകൾ തുറക്കാനുള്ള സാധ്യതയെ തുടർന്ന് ചെങ്ങന്നൂർ, പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങൾ ഉൾപ്പടെയുള്ള സഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇടവിട്ട് പെയ്യുന്ന മഴയും പമ്പ നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. ഇതേ തുടർന്നാണ് ജനങ്ങളെ മാറ്റുന്നത്.

കക്കി അണക്കെട്ട് തുറന്നാൽ ചെങ്ങന്നൂർ ആറന്മുള മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. അതിനാലാണ് ഇപ്പോൾ ഒഴിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വെള്ളം കേറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ജനങ്ങൾ വാഹനങ്ങൾ പാലത്തിന് മുകളിൽ കൊണ്ട് പാർക്ക് ചെയ്തു. ആറന്മുള ചെങ്ങന്നൂർ റോഡിൽ വെള്ളം കയറി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മുങ്ങി. റാന്നി തിരുവല്ല റോഡ് വെള്ളത്തിലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close