KERALANEWS

കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ പോകാനുണ്ട്; കോൺഗ്രസിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സർക്കാരിന് സാധിക്കില്ല: കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളുകൾ പുറത്തു പോകാനുണ്ടെന്ന് എം. പി കെ മുരളീധരന്‍. കെപിസിസി നിര്‍വാഹക സമിതി‌ അംഗം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് മുരളീധരൻ ഇത്തരത്തിൽ പ്രതികരിച്ചത്. മോൻസൻ മാവുങ്കൽ കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്തരത്തിൽ സർക്കാരിന്റെ ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാവില്ല. അത് സര്‍ക്കാരിനെ രക്ഷിക്കാനാണ്. സര്‍ക്കാര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. കെ സുധാകരന്‍ തന്നെയാണ് മോൻസൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇക്കാര്യം പാര്‍ലമെന്‍റില്‍ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close