KERALANEWS

പെരിയ ഇരട്ടക്കൊല കേസ്; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് മുസ്തഫയെ ഇന്ന് ചോദ്യം ചെയ്തത്. കേസിൽ ഡിസംബർ നാലിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി സിബിഐക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെ കൃപേഷിന്റെയും കൊലപാതകത്തിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും മുസ്തഫയെ ചോദ്യം ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close