INDIANEWS

കൊവാക്‌സിന് അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ന്യൂഡൽഹി: കൊവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. ഇന്ന് ഉച്ചക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സമിതി യോഗത്തിലാണ് തീരുമാനം എടുക്കുക.

ഭാരത് ബയോടെകിന്റെ കൊവാക്‌സിനു അനുകൂലമായി വിദഗ്ദ്ധ സമിതി നിലപാടറിയിച്ചാൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കൊവാക്‌സിന്റെ എല്ലാ ഘട്ടങ്ങളിലെയും പരീക്ഷണങ്ങളുടെ വിവരങ്ങൾ പരിശോധിക്കും. കൊവാക്സിൻ 77. 8 ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങളാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപിൽ വെച്ചത്.

ലോകാരോ​ഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിൻ പട്ടികയിൽ കൊവാക്സിൻ ഇടംപിടിക്കും. രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് വാക്സിന് അനുമതി നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കൊവാക്‌സിനെ വിവിധ ലോക രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. കൊവാക്‌സിനും കോവിഷീല്‍ഡും വാക്‌സിനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത സ്ഫുട്‌നിക്‌ പിന്നീടാണ് രാജ്യത്ത് ജനങ്ങള്‍ക്ക് നൽകി തുടങ്ങിയത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close