KERALANEWS

ലഖിംപൂർ സംഘർഷം ; സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹർജി

ലഖിംപൂർ : ലഖിംപൂർ സംഘർഷത്തിൽ സുപ്രീം കോടതിയിൽ ഹർജി. ഉത്തർ പ്രദേശിലെ രണ്ടു അഭിഭാഷകരാണ് ഹർജി നൽകിയത്. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണെമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

അതേസമയം ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കയെ അറസ്റ്റ് ചെയ്യുകകയായിരുന്നു. 30 മണിക്കൂറിൽ ഏറെയായി തടങ്കലിൽ വച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . പ്രിയങ്കയുടെ കസ്റ്റഡിയിൽ രാഷ്ട്രീയ വിവാദവും പ്രതിഷേധവും ഉയരുകയാണ്. കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. കാൽനടയായി കർഷകർ മുന്നോട്ട് പോകുമ്പോൾ പിന്നാലെ എത്തിയ വാഹനം ഇവരുടെ ഇടയിലേക്ക് ഇടിച്ച് കയറുന്നതാണ് ദൃശ്യങ്ങളിൽ. കർഷകരെ ഇടിച്ച വാഹനത്തിനു പുറമെ മറ്റൊരു വാഹനം കൂടി ഇവരുടെ പിന്നാലെ കടന്നു പോകുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത ചിലർ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

കര്‍ഷകരെ കാറിടിച്ചു കൊന്നതിന് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിെര കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ പതിനാല് പ്രതികളാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close