INDIANEWS

“ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തത്തിന് കാരണം യുപിഐ സർക്കാർ ; ഓയിൽ ബോണ്ട്‌ ബാധ്യത ഇല്ലായിരുന്നെങ്കിൽ വിലയിൽ ഇളവ് നൽകാമായിരുന്നു ” – നിർമ്മല സീതാരാമൻ

ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതിന് കാരണം യു പി ഐ സർക്കാരാണെന്ന് നിർമ്മല സീതാരാമൻ. ഓയിൽ ബോണ്ട്‌ ബാധ്യത ഇല്ലായിരുന്നെങ്കിൽ വിലയിൽ ഇളവ് നൽകാൻ കഴിയുമായിരുന്നെന്നും മന്ത്രി.

പെട്രോൾ, ഡീസൽ വില വർധനവിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. ഒരു ലക്ഷത്തിലധികം ഓയിൽ ബോണ്ടുകൾ യുപിഐ സർക്കാർ ഇറക്കി. പലിശയായി ഓരോ വർഷവും 9000 കോടി രൂപയിലധികം അടയ്ക്കേണ്ടി വരുന്നുണ്ടെന്നും 1.4 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടിന്റെ ഉത്തരവാദിത്വം ഇപ്പോൾ തനിക്കാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ചർച്ച ചെയ്യാതെ ഇന്ധന വില വർധനവിൽ പരിഹാരമുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close