INDIANEWS

ലിറ്ററിന് 70 രൂപ നിരക്കിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോൾ; പദ്ധതിക്കു തുടക്കം കുറിച്ച് ബീഹാർ

പട്ന: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു ഇനി മുതൽ പെട്രോളും ഡീസലും ഉൽപാദിപ്പിക്കപ്പെടും. പദ്ധതിക്ക് തുടക്കം കുറിക്കുന്നത് മുസഫർപുരിൽ ആണ്. കിലോയ്ക്ക് 6 രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നാണ് ഇന്ധനം ഉൽപാദിപ്പിക്കുക. ഇത് കർഷകർക്ക് ലീറ്ററിനു 70 രൂപയ്ക്കു നൽകുകയും ചെയ്യും. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിർവഹിച്ചു. പ്രതിദിനം 150 ലീറ്റർ പെട്രോളും 130 ലീറ്റർ ഡീസലുമാണ് ഈ യൂണിറ്റിൽ ഉൽപാദിപ്പിക്കുക. ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം നഗരസഭ എത്തിച്ച് നൽകും. പകരം നഗരസഭയ്ക്കും ലീറ്ററിനു 70 രൂപ നിരക്കിൽ പെട്രോളും കൈമാറും.

മുസഫർപുർ ഖറൗന ഗ്രാമത്തിലെ അശുതോഷ് മംഗളത്തിന്റെ നേതൃത്വത്തിലുള്ള യുവസംരംഭകരാണ് യൂണിറ്റ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ തൊഴിലവസര സൃഷ്ടിക്കൽ പരിപാടി (പിഎംഇജിപി) നിന്നു പദ്ധതിക്കായി 25 ലക്ഷം രൂപ വായ്പ ലഭിച്ചു. വായ്പയ്ക്കു പലിശ സബ്സിഡിയുണ്ട്. ഒരു ലീറ്റർ പെട്രോളിന്റെ ഉൽപാദന ചെലവു 45 രൂപയെന്നാണു കണക്കാക്കുന്നത്.

ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം വികസിപ്പിച്ചെടുത്തതാണു സാങ്കേതിക വിദ്യ. ആദ്യ ദിനത്തിൽ 40 ലീറ്റർ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു 37 ലീറ്റർ ഡീസൽ ഉൽപാദിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close