KERALANEWS

താനൂരില്‍ പെട്രോള്‍ ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി; അപകടത്തെ തുടർന്ന് ഇന്ധന ചോർച്ച; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തിൽപ്പെട്ടു. ലോറി വൈദുത പോസ്റ്റിലിടിച്ചാണ് അപകടം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഈ പ്രദേശത്തുള്ള ആളുകളെ പൂർണമായും ഒഴിപ്പിച്ചു. ടാങ്കർ ലോറി നിയന്ത്രണം വിട്ടതിനെ തുടർന്നാണ് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.


4000 ഓളം ലിറ്റർ പെട്രോൾ ആയിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഇത് മറ്റൊരു ലോറിയിലേക്ക് മാറ്റുന്ന തരത്തിലുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പോലീസും താനൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. കൂടുതല്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തും. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close