Breaking NewsKERALANEWSTop News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും വെല്ലുവിളിച്ച് പോപ്പുലർ ഫ്രണ്ട്; എം കെ അഷ്റഫിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെത്തിയതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായെത്തിയത് നൂറുകണക്കിന് പ്രവർത്തകർ; തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രാജ്യവിരുദ്ധ ശക്തികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നു എന്നും റിപ്പോർട്ട്

മൂവാറ്റുപുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അം​ഗം എം കെ അഷ്റഫിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെത്തിയതിന് തൊട്ടുപിന്നാലെ തടിച്ചുകൂടിയത് നൂറുകണക്കിന് പോപ്പുവർ ഫ്രണ്ട് പ്രവർത്തകർ. പ്രദേശത്ത് പ്രതിഷേധിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമാണ്. ഇഡി റെയ്ഡിനെത്തുമ്പോൾ എം കെ അഷ്റഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ നിമിഷങ്ങൾക്കകം നൂറു കണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവർ തൊടുപുഴ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് വേട്ടയാടുകയാണ് എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രാജ്യവിരുദ്ധ ശക്തികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊടുപുഴയിലും ഇഡി റെയ്ഡിനെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ഏതാണ്ട് ഒരേ സമയത്തായിരുന്നു ഇഡി റെയ്ഡിനെത്തിയത്. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധിക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാ സംവിധാനം കണ്ട് ഉദ്യോ​ഗസ്ഥരും ഞെട്ടി.

തങ്ങൾക്ക് സ്വന്തമായി രഹസ്യാന്വേഷണ സംവിധാനങ്ങൾ ഉണ്ടെന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവകാശ വാദം ഉന്നയിക്കുന്നത്. ഇത് ശരിവെക്കുന്നതാണ് കരുനാ​ഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ദക്ഷിണ മേഖലാ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്താൻ എത്തിയപ്പോഴും ഇപ്പോൾ തൊടുപുഴയിലും പോപ്പുൽ ഫ്രണ്ട് പ്രവർത്തകർ പ്രതിരോധിക്കാൻ എത്തിയതിലൂടെ കാണാനാകുന്നത്.

തൊടുപുഴയിൽ മത തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ശക്തമാകുന്നു എന്ന റിപ്പോർട്ടുകൾ വളരെ മുന്നേ പുറത്തുവന്നിരുന്നു. മുമ്പ് കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതും കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് കെഎസ്ആർടിസി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചതും ഈ പ്രദേശത്താണ്. ആലുവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കൽ മനുസൂധനെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചത്. മക്കളുടെ മുന്നിലിട്ടാണ് ആ​ദിവാസി വിഭാ​ഗത്തിൽ പെട്ട യുവാവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട മനു മക്കളുമായി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസിൽ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോൺ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാൻ ചിലർ അവശ്യപ്പെട്ടെങ്കിലും മനു അത് കാര്യമാക്കിയില്ല. ബസ് മങ്ങാട്ടുകവല മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോൾ ഏതാനും ആളുകൾ ബസിൽ കയറി. ഇവർ മനുവിനെ ബസിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിച്ചു. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മർദ്ദനം. ബസ് വളഞ്ഞ ഒരു സംഘം ആളുകൾ മനുസൂദനെ ആക്രമിക്കാൻ തുടങ്ങി. അക്രമികൾ അദ്ദേഹത്തിനു നേരെ അസഭ്യം പറയുകയും തങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് അക്രമികൾ സ്ഥലം വിട്ടു.

ആലുവ കെഎസ്ആർടിസി ഡിപ്പോ എംപ്ലോയീസ് യൂണിയന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മുസ്ലീം ​ഗ്രൂപ്പുകളിൽ പ്രചരിച്ച ഒരു പോസ്റ്റ് ഈ വാട്സാപ്പ് ​ഗ്രൂപ്പിലേക്കും ഒരോ ഷെയർ ചെയ്തു. ഇതിനെതിരെ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയുള്ള ഒരു പോസ്റ്റ് മനുസൂദനൻ ​ഗ്രൂപ്പിലിട്ടു. ഇതോടെ ഇദ്ദേഹത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

കരുനാ​ഗപ്പള്ളിയിലെ പോപ്പുൽ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ആസ്ഥാനത്ത് പൊലീസ് റെെയ്ഡിനെത്തിയപ്പോഴും സമാനമായ രീതിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. നൂറു കണക്കിനാളുകൾ തടിച്ചുകൂടിയാണ് ഓഫിസിന് മുൻപിൽ പോലീസിനെതിരെ പ്രകടനം നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓഫീസിലെത്തി. ഭയപ്പെടുത്താൻ നോക്കേണ്ടെന്നും പോലീസ് പിന്മാറണമെന്നുമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം. റെയ്‌ഡിനെ തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ നില നിന്നു.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പൊലീസും ചേർന്നായിരുന്നു കഴിഞ്ഞ മാസം 29ന് കരുനാ​ഗപ്പള്ളിയിൽ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ മാധ്യമപ്രവർത്തകന് നേരെ അക്രമം നടന്നു. പോലീസ് നോക്കി നിൽക്കെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മാധ്യമപ്രവർത്തകന് നേരെ അക്രമം നടത്തുകയായിരുന്നു. പ്രാദേശിക മാധ്യമമായ സിടിവി റിപ്പോർട്ടർ രാജനാണ് മർദ്ദനമേറ്റത്.

റെയ്ഡിനായി പോലീസ് എത്തിയപ്പോൾ തന്നെ നൂറോളം പ്രവർത്തകരാണ് ഓടിക്കൂടിയത്. ഇതിനിടെ ഒരു സംഘം രാജനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അക്രമികള്‍ വളഞ്ഞപ്പോള്‍ രാജന്‍ സഹായമഭ്യര്‍ച്ചിട്ടും പൊലീസ് മാറിനില്‍ക്കുകയായിരുന്നു. പിടിച്ചെടുത്ത ക്യാമറ പൊലീസ് ഓഫീസര്‍ ഇടപെട്ട് ആണ് വാങ്ങി നല്‍കിയത്. മുഖത്തും ദേഹത്ത് പലഭാഗത്തും മര്‍ദ്ദനമേറ്റ് രാജന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു

നേരത്തേ കരുനാ​ഗപ്പള്ളി മേഖലയിൽ ക്ഷേത്രം പണിയുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി നിലനിന്നിരുന്നു. സ്ഥലത്തെ കോൺട്രാക്ടറായ പ്രകാശ് ​ഗീതാഞ്ജലി എന്നയാൾക്കാണ് കത്ത് ലഭിച്ചത്. മുസ്ലീങ്ങളുടെ ജോലികളും നിങ്ങൾ ചെയ്യുന്നുണ്ടെന്നും അതിൽ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകർക്കാൻ വേണ്ടിയുള്ളതല്ലെന്നും കത്തിൽ പറയുന്നു. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിഞ്ഞ് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ടെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഈ മാസം പത്താം തീയതിയാണ് പ്രകാശ് ​ഗീതാഞ്ജലി എന്ന ബിൽഡർക്ക് ഊമക്കത്ത് വന്നത്. ബിജപി അനുഭാവിയായ പ്രകാശൻ ഒരു ബിൽഡറാണ്. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകുകയും കെട്ടിട നിർമ്മാണ സാമ​ഗ്രികൾ വിൽക്കുകയും ചെയ്യുന്ന പ്രകാശൻ സ്ഥലത്തെ ഒരു പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ആളുമാണ്. അതുകൊണ്ട് തന്നെ സ്ഥലത്ത് ഒരു ക്ഷേത്രം പണി ആരംഭിച്ചപ്പോൾ പ്രകാശനും നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. തഴവ വളാലിൽ ജം​ഗ്ഷനിലെ ആൽത്തറ ​ഗണപതിക്ക് മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിഞ്ഞതാണ് ഒരു വിഭാ​ഗം ആളുകളെ പ്രകോപിപ്പിച്ചത്. റോഡ് വികസനത്തിന് നിലവിലെ ക്ഷേത്രം തടസമാകുന്നു എന്ന തിരിച്ചറിവിലാണ് അതിന് തൊട്ടടുത്ത് തന്നെ നാല് സെന്റ് വസ്തു ഭക്തജനങ്ങൾ വാങ്ങിയത്.

നാല് വർഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പരാധീനതകളെ തുടർന്ന് ക്ഷേത്ര നിർമ്മാണം നീണ്ടുപോയി. പിന്നീട് അടുത്ത സമയത്താണ് വിവിധ മതവിഭാ​ഗത്തിൽ പെട്ട ഭക്തരുടെ സംഭാവനകൾ സ്വരുക്കൂട്ടി ക്ഷേത്രം പണി ആരംഭിച്ചത്. ഇതിന് പ്രകാശന്റെ നല്ല സഹായവും ഉണ്ടായിരുന്നു ഇതേ തുടർന്നാണ് പ്രകാശന് ഭീഷണിക്കത്ത് വന്നത്.

ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത് എന്ന് കത്തിൽ പറയുന്നു. കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് എന്നും കത്തിലുണ്ട്.

പ്രകാശ് ഗീതാഞ്ജലിക്ക് വന്ന കത്തിന്റെ പൂർണരൂപം.

പ്രകാശ് ​ഗീതാഞ്ജലിക്ക്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഞങ്ങൾ മുസ്ലീം വിഭാ​ഗത്തിന്റെ ജോലിയും നിങ്ങൾ ചെയ്യുന്നുണ്ട്. അതിൽ ലാഭം കിട്ടുന്നുണ്ട്. ആ ലാഭം ഞങ്ങളുടെ ലക്ഷ്യങ്ങൾ തകർക്കാൻ വേണ്ടി ഉപയോ​ഗിക്കാനല്ല. അമ്പലം പണിയാനും കാര്യാലയം പണിയാനും പിരിവ് കൊടുക്കാനുമല്ല. ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത്. കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.

വളയാലിൽ മുക്കിൽ അമ്പലം പണിത് നീ മാർക്ക് ഒരുമിച്ച് നിൽക്കാം എന്ന് വിചാരിക്കേണ്ട. പൊലീസിനെക്കാൾ വലിയ രഹസ്യാന്വേഷണം ഞങ്ങൾക്കുണ്ട്. നീയൊക്കെ കരുനാ​ഗപ്പള്ളിയിൽ ആർ എസ് എസിന്റെ കാര്യാലയം പണിയാൻ പോന്നു. നീ എത്ര കൊടുക്കും. നീ കൊടുക്കുന്നത് നീ കൊടുത്ത് കഴിയുമ്പോൾ ഞങ്ങൾ പറയാം. നീ അമ്പലത്തിന് തവണയായി കൊടുക്കുന്നുണ്ടല്ലോ. ഇതെല്ലാം ഞങ്ങളുടെ മുന്നേറ്റത്തെ തടയാനാണെന്നറിയാം. ഒരു പത്തു വർഷത്തിനകം അമ്പലം ഒഴികെ നിന്റെ വളയാലിൽ മുക്ക് ഞങ്ങളുടെ കയ്യിലാകും. പുതിയകാവ് തൊട്ട് ചക്കുവള്ളി വരെ ഞങ്ങളുടെ അധീനതയിൽ ആക്കാനുള്ള ലക്ഷ്യത്തിന് നീ തടസ്സമാകരുത്….

നിന്നെ കൂടാതെ സാമ്പത്തിക സഹായം നൽകുന്നവർ വേറെയുമുണ്ട്. ശ്രീജിത്ത് സരസ്വതി വിലാസം (കോവിലകം) ദിനമണി ദിനമണി നിവാസ് ഇവൻ ഇപ്പോഴും നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. അവന്റെ വിചാരം ഞങ്ങൾ അറിയുന്നില്ലെന്നാണ്. ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപാരത്തിനും തടസ്സം നിന്നാൽ…..

ഒന്നു നോക്കി ശ്രീജിത്ത് ഞങ്ങളുടെ തൊഴിലിൽ കൈവെക്കാൻ. പക്ഷേ അവന് പൊള്ളി. പോണാൽ തെക്കതിൽ കൃഷ്ണകുമാർ (അപ്പിച്ചത്ത് ഉണ്ണി) അവൻ നേർച്ച ആടാണ്. ഞങ്ങൾ ഇവിടെ ഒരുത്തനെ എടുത്താൽ അത് അവനായിരിക്കും. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിത് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ട. അതിനൊക്കെ സാമ്പത്തിക സഹായവും മറ്റും നൽകുന്ന നിന്നെപോലുള്ളവരെ ഇവിടെ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചാൽ…. ഒരു വാഹനാപകടം.

നിന്റെയൊക്കെ നാല് വശവും ഞങ്ങളാണ്. നീ മാര് അ‍ഞ്ചാറ്പേര് ഞങ്ങൾക്ക് ഒരു തടസമാണ്. നിന്റെയൊക്കെ വളർന്നുവരുന്ന തലമുറ ഇവിടെ കിടന്ന് കുറച്ചു പാടുപെടും. നിന്റെ കടയുടെ മുകളിലാണ് എല്ലാ മീറ്റിം​ഗും നടക്കുന്നത്. നിന്റെയൊക്കെ സാമ്പത്തിക ബലത്തിലാണ് അമ്പലം പണിയുന്നത്.

കൂടുതൽ നീട്ടുന്നില്ല. ഊമക്കത്തല്ല. നിസ്സാരമായി കാണണ്ട. നീമാരെല്ലാം കരുതിയിരുന്നോ. നീയിത് നീയിത് നിന്റെ കാര്യാലയത്തിൽ കൊണ്ടു കൊടുക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close