HEALTHTop NewsWORLD

ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് എടുത്ത് ഇസ്രയേൽ പ്രസിഡന്റ്; 60 വയസ് കഴിഞ്ഞവർക്ക് മൂന്നാം ഡോസ് നൽകുക അധിക സുരക്ഷ

ജറുസലേം : ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഫൈസറിന്റെ മൂന്നാം ഡോസ് വാക്‌സിൻ എടുത്തു . ഡെൽറ്റ വേരിയന്റ് വ്യാപനം മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള ഒരു കാമ്പെയ്നാണ് ഇസ്രയേൽ ആരോഗ്യവകുപ്പിന്റ പദ്ധതി.
ബൂസ്റ്റർ വാക്സിനേഷൻ സംരംഭം ആരംഭിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു “വളരെ വെല്ലുവിളി നിറഞ്ഞ ഈ പകർച്ചവ്യാധി കാലയളവിൽ ജീവിതം സാധാരണ ഗതിയിലേക്ക് മാറ്റുന്നതിന് ഇത് വളരെ പ്രധാനമാണ്”. ഹെർസോഗിന്റെ ഭാര്യ മീഖാനും മൂന്നാം ഡോസ് എടുത്തു .”60 വയസ്സും അതിനു മുകളിലുമുള്ള പ്രായമായവർക്കായി മൂന്നാമത്തെ ഡോസുമായി മുന്നോട്ട് പോകുന്നതിൽ ഇസ്രയേൽ പ്രതിജ്ഞ ബദ്ധമാണ്‌. പകർച്ചവ്യാധിക്കെതിരായ പോരാട്ടം ഒരു ആഗോള പോരാട്ടമാണ്. കോവിഡിനെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാർഗം വാക്‌സിനേഷനാണ് ” ബെന്നറ്റ് പറഞ്ഞു.
രാജ്യം അതിന്റെ വാക്സിനേഷൻ കാമ്പെയ്ൻ വേഗത്തിൽ നടപ്പിലാക്കുകയും, ജൂണിൽ പൊതുസദസ്സുകളിൽ നിരവധി നിയന്ത്രണങ്ങൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close