HEALTHNEWSWORLD

കുട്ടികളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫൈസറിൻറെ കോവിഡ് വാക്‌സിന് ദക്ഷിണാഫ്രിക്ക അനുമതി നൽകി

12 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫൈസറിൻറെ കോവിഡ് വാക്‌സിന് ദക്ഷിണാഫ്രിക്ക അനുമതി നൽകി. എന്നാൽ വാക്‌സിൻ ശേഖരിക്കുന്നത് സംബന്ധിച്ച തീരുമാനം രാജ്യം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് സൗത്ത് ആഫ്രിക്കൻ ഹെൽത്ത് പ്രോഡക്ട്സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

മുതിർന്നവരിലെ ഉപയോഗത്തിന് ഫൈസർ-ബയോഎൻടെക് വാക്‌സിന് ദക്ഷിണാഫ്രിക്ക മാർച്ചിലാണ് അനുമതി നൽകിയത്. ദക്ഷിണാഫ്രിക്കയിലെ 12 ശതമാനത്തോളം മുതിർന്നവർക്കാണ് ഇതു വരെ പൂർണമായി വാക്‌സിൻ ലഭിച്ചത്. 60 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്ക ഡിസംബർ ആദ്യത്തോടു കൂടി കോവിഡിൻറെ നാലാം തരംഗം പ്രതീക്ഷിച്ചിരിക്കുകയാണ്.

ശിശുക്കളിലും കുട്ടികളിലും കൗമാരക്കാരിലുമുള്ള കോവിഡ് വാക്‌സിൻ പരീക്ഷണം ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽ നടത്തുമെന്ന് ചൈനയിലെ സിനോവാക് ബയോടെക് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആറു മുതൽ 17 വയസ്സ് വരെയുള്ള രണ്ടായിരത്തോളം കുട്ടികൾ ഈ പരീക്ഷണ കുത്തിവയ്പ്പിൽ പങ്കാളികളാകും. ദക്ഷിണാഫ്രിക്ക, ചിലി, ഫിലിപ്പീൻസ്, കെനിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെ ഇതിനായി എൻ റോൾ ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close