KERALANEWSTop News

പിജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിൽ: പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും ഡോക്ടർമാരും; ശസ്ത്രക്രിയ അടക്കം ബഹിഷ്‌കരിക്കും; നിശ്ചലമാകാൻ ഒരുങ്ങി മെഡിക്കൽ കോളേജുകൾ

കോഴിക്കോട്: പിജി ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. സമരം ശക്തമാക്കാനൊരുങ്ങുകയാണ് പിജി മെഡിക്കൽ വിദ്യാർത്ഥികൾ. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഇവരെ പിന്തുണച്ച് ഡോക്ടർമാരും ഹൗസ് സർജന്മാരും നാളെ സമരം ചെയ്യും. അടിയന്തിര സർവ്വീസുകൾ ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കും.

ഡോക്ടർമാർ നാളെ ഒപി, വാർഡ്, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. ഹൗസ് സർജൻമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ഈ സാഹചര്യത്തിൽ വാർഡുകളിലും ഒപി കളിലും രോഗികൾ കടുത്ത ദുരിതത്തിലാണ്. ജൂനിയർ ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാണ് അധികൃതരുടെ ശ്രമം.

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിക്കണമെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ ആവശ്യപ്പെടുന്നു. എന്നാൽ പ്രശ്‌നങ്ങൾ ചർച്ച നടത്തി പരിഹരിച്ചതാണെന്നും ഇനി ചർച്ചയ്‌ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. ഒന്നാം വർഷ പിജി അലോട്‌മെന്റ് വൈകിയതോടെ കടുത്ത ജോലിഭാരമാണ് പിജി ഡോക്ടർമാർ നേരിടുന്നത്.

നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ച ഡോക്ടർമാർ സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം രാത്രി സർക്കാർ ഇറങ്ങിയത്. എന്നാൽ ഇതിൽ വ്യക്തതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഒന്നാം വർഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവർത്തനം സുഗമമാക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഈ കാര്യത്തിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടർന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് താത്കാലിക നിയമനം.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാർക്ക് ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകി. ഹോസ്റ്റലിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു പിജി ഡോക്ടർമാർ കാമ്പസിലെ കാർ പോർച്ചിൽ കിടന്നു പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് സ്റ്റുഡൻറ്‌സ് യൂണിയൻ ഇവർക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. സമരക്കാരെ കർശനമായി നേരിടുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കത്തു നൽകിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close