KERALANEWS

പി ജി ഡോക്ടര്‍മാരുടെ സമരത്തിൽ സർക്കാർ നിസംഗത കാണിക്കുന്നു; സമരത്തെ അനുകൂലിച്ച് ഐഎംഎ

തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ. വിഷയത്തിൽ തീരുമാനം വൈകിയാല്‍ സമരത്തിന് ഇറങ്ങുമെന്ന് ഐഎംഎ. സമരത്തോട് സര്‍ക്കാരുകള്‍ക്ക് നിസംഗത പ്രകടിപ്പിക്കുന്നെന്നും ദേശീയ പ്രസിഡന്റ് ഡോ.ജെ.എ.ജയലാല്‍ ആരോപിച്ചു.

അതേസമയം, പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍. ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല. നാളെ പിജി വിദ്യാര്‍ഥികളുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. എല്ലായിടത്തും ഒപികളിലും പകുതിയില്‍താഴെ ഡോക്ടര്‍മാര്‍ മാത്രായിരുന്നു. തിരുവന്തപുരത്ത് കെ ജി എം സി ടി എയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരും രണ്ടു മണിക്കൂറോളം ഒപി ബഹിഷ്കരിച്ചതോടെ സ്ഥിതി രൂക്ഷമായി. മറ്റ് മെഡിക്കല്‍ കോളജുകളില്‍ സമരമറിഞ്ഞ് അധികം പേരെത്താഞ്ഞത് ആശ്വാസമായി. പി ജി സമരം പതിമൂന്നാം ദിവസമെത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

പി ജി ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി. ജോലി ഭാരം കുറയ്ക്കുക സ്റ്റൈപന്‍ഡ് കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സൂചനാസമരം നടത്തുന്ന ഹൗസ് സര്‍ജന്മാരുമായി ആരോഗ്യമന്ത്രിയുടെ ഒാഫീസ് ചര്‍ച്ച നടത്തിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ നാളെ രാവിലെ 8 വരെ സൂചനാസമരം തുടരുമെന്നും തുടര്‍സമരം സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷമെന്നും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close