KERALANEWS

കൊലക്കേസ് പ്രതികളുടെ ഫോൺവിളി വിവാദം; വിയ്യൂർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

തിരുവനന്തപുരം: വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ ആണ് നടപടി. ഫോൺ വിളിക്ക് സൂപ്രണ്ട് ആവാസഹ്യമായ സഹായങ്ങൾ ചെയ്തുവെന്ന് അന്വേക്ഷണ റിപ്പോർട്ടിൽ തെളിഞ്ഞു.

പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നേരത്തെ തന്നെ നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ജയിൽ ഡിജിപിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ ചുമതലയിൽ നിന്ന് നീക്കി. ചീമേനി ജയിൽ സൂപ്രണ്ട് സാജനെ വിയ്യൂർ ജയിൽ സൂപ്രണ്ടായി നിയമിച്ചു.

വിയ്യൂർ സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതികളായ കൊടി സുനിയും റഷീദും ആയിരത്തോളം തവണ ഫോൺവിളികൾ നടത്തിയെന്ന് സ്‌പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേക്ഷണത്തിൽ ഗുരുതര അച്ചടക്ക ലംഘനം തടവുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കണ്ടെത്തി. തടവുകാർക്ക് ഫോൺ ചെയ്യാനുള്ള സഹായം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close