KERALANEWSTop News

പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലുടെ പ്രചരിപ്പിച്ച സംഭവം; യുവാവ് പോലീസ് കസ്റ്റഡിയിൽ

തുറവൂര്‍: കുത്തിയതോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തശേഷം സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവു പോലീസ് കസ്റ്റടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം വലവീശികാണി പുരയിടത്തില്‍ മനുദാസി (22) നെയാണ് ചേര്‍ത്തല ഡിവൈ.എസ്.പി. വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്നു കരസ്ഥമാക്കിയ ഫോട്ടോ, എഡിറ്റ്‌ചെയ്ത് മോശമായരീതിയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും വീണ്ടും ചിത്രങ്ങള്‍ ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമം, ഐ.ടി.ആക്ട് എന്നിവപ്രകാരമാണ് കേസെടുത്തത്. കുത്തിയതോട് സി.ഐ. കെ.എന്‍. മനോജ്, എസ്.ഐ. ജി. അജിത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സതീഷ്, അനില്‍ വിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മനുദാസ് ഉപയോഗിച്ചുവരുന്ന മൊബൈല്‍നമ്പര്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close