
‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രിയ നടിയാണ് . താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ആണ് ഫോട്ടോഷൂട്ടിലെ പ്രധാന ആകർഷണം.

നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. അഫ്സൽ ഒലീവ് ആണ് ഫോട്ടോഗ്രാഫർ (ഒലീവ് വെഡ്ഡിങ് കമ്പനി).

‘അങ്കമാലി ഡയറീസി’ൽ ലിച്ചി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച് മലയാളസിനിമയിലെത്തിയ അന്ന പിന്നീട് വെളിപാടിന്റെ പുസ്തകത്തിലൂടെയും പ്രേക്ഷക ശ്രദ്ധനേടി.

ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിൻ എന്നിവയാണ് നടിയുടെ മറ്റ് പ്രധാന സിനിമകൾ. ‘അയ്യപ്പനും കോശി’യുമാണ് അന്നയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ സിനിമകളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്