Breaking NewsINDIANEWS

പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാക്കി; കായിക അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിൽ ബോധപൂർവം പതിവായി ‌സ്‌പർശിക്കുന്ന കായിക അധ്യാപകൻ അറസ്റ്റിൽ. വാൽപാറ സ്വദേശി പ്രഭാകരനാണു പിടിയിലായത്. കോയമ്പത്തൂർ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സർക്കാർ ഹൈസ്കൂളിലെ കായിക അധ്യാപകനാണ് പ്രഭാകരൻ. അധ്യാപകന്റെ ക്രൂരത കുട്ടികൾ വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുൻപാണു വാൽപാറ സ്വദേശി പ്രഭാകരൻ സുഗുണപുരം സ്കൂൾ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതൽ ഇയാൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാൻ കഴിയാതായതോടെ കുട്ടികൾ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികൾ വീട്ടിൽ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കൾ സ്കൂളിലെത്തി ബഹളം വച്ചു. തുടർന്ന് ഉപരോധ സമരമായി.

കോയമ്പത്തൂർ ഡപ്യൂട്ടി കമ്മിഷണർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരക്കാർ പിരിഞ്ഞുപോയില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നു സമരക്കാർ നിലപാട് എടുത്തു. തുടർന്ന് ആർഡിഒ സ്ഥലത്തെത്തി.

പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്‌തു. ഇതോടെയാണു മാതാപിതാക്കൾ ഉപരോധം അവസാനിപ്പിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close