KERALANEWS

യുവാവ് ഹാഷിഷ് ഓയിലുമായി എക്‌സൈസിന്റെ പിടിയിലായി ; ഫോൺ പരിശോധിച്ചപ്പോൾ നട്ടുവളർത്തിയ കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ

മലപ്പുറം : നട്ടുവളർത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് സുഹൃത്തുകൾക്ക് അയച്ചു. അയച്ച യുവാവ് എക്‌സൈസ് പിടിയിലായി. മലപ്പുറം വണ്ടൂർ സ്വദേശി സനിർ ആണ് പിടിയിലായത്.

വണ്ടൂർ വി.എം.സി. സർക്കാർ ഹൈസ്കൂൾ മൈതാന പരിസരത്ത് എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി സനിർ പിടിയിലായി. തുടർന്ന് പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ വാട്സാപ്പ് വഴി കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ അയച്ചു കൊടുത്തത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

ഇതോടെ സനിർ താമസിക്കുന്ന വണ്ടൂർ ടിബി കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് പരിശോധന നടത്തി. പരിശോധനയിൽ ക്വാര്‍ട്ടേഴ്‌സിന്റെ പുറകിൽ ചെടികൾക്കിടയിൽ 3 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close