NEWSSocial MediaTrendingviralWORLD

പഠനത്തിൽ ഒന്നാം സ്ഥാനം നേടിയാൽ പന്നിയെ സമ്മാനമായി കിട്ടും; ഇനി ദാരിദ്ര്യം വന്നാൽ ഒന്നാം സ്ഥാനക്കാർ പന്നി കൃഷി നടത്തി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണമെന്ന് സ്‌കൂൾ അധികൃതർ; പുസ്തകം വാങ്ങേണ്ട പണം ഉപയോഗിച്ച് പന്നികൾക്ക് ഭക്ഷണം വാങ്ങേണ്ടി വരുമോ എന്ന് സോഷ്യൽ മീഡിയ

ബെയ്ജിംഗ്: പഠനത്തിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് സ്‌കോളർഷിപ്പും, ട്രോഫികളും സമ്മാനമായി നൽകുമ്പോൾ പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് പന്നിയെ സമ്മാനമായി നൽകിയിരിക്കുകയാണ് ചൈനയിലെ ഒരു പ്രദേശം. എന്തുകൊണ്ടാണ് ഇത്തരം രീതി തിരഞ്ഞെടുത്തത് എന്നതിന് സ്‌കൂൾ അധികൃതർ നൽകുന്ന ഉത്തരം ഏതെങ്കിലും കാലത്ത് ഇവിടെ ദാരിദ്ര്യം അനുഭവിച്ചാൽ, പഠനത്തിൽ മികച്ച് നിന്ന കുട്ടികൾ പന്നി കൃഷി നടത്തി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണം എന്നാണ്.

ചൈനയിലെ യുനാൻ പ്രവിശ്യയിലെ സിയാങ്യാങ് എലിമെന്ററി സ്‌കൂളിലാണ് പഠനത്തിൽ മികച്ച് നിന്ന 20 വിദ്യാർത്ഥികൾക്ക് പന്നികളെ സമ്മാനമായി നൽകിയത്. സ്‌കൂളിൽ ആകെ 65 വിദ്യാർത്ഥികളാണുള്ളത്. അതിൽ പഠനത്തിൽ മികച്ച് നിന്ന 20 പേരെയാണ് തിരഞ്ഞെടുത്തത്. കുട്ടികൾക്ക് കടലാസ് കൊണ്ട് നിർമ്മിച്ച ചുമന്ന പൂക്കളും ഒപ്പം പന്നികളേയുമാണ് നൽകിയത്. കുട്ടികൾക്ക് നൽകിയ പന്നികൾക്ക് 5 മുതൽ 10 കിലോഗ്രാം വരെ തൂക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു. 20 കുട്ടികളുടെയും മാതാപിതാക്കളാണ് പന്നികളെ ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

‘കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും ഇവയെ പരിപാലിച്ച് വരുമാനം കണ്ടെത്തണം. പന്നികളെ കൊണ്ട് പെട്ടന്നൊരു വരുമാനം നേടാനാവില്ല. എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ, ഇത് നല്ലൊരു വ്യവസായമാവും’ സ്‌കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഇനിമുതൽ കുട്ടികൾക്ക് പുസ്തകങ്ങളും മറ്റും വാങ്ങേണ്ട പണം ഉപയോഗിച്ച് പന്നികൾക്ക് ഭക്ഷണം വാങ്ങേണ്ടി വരുമോ എന്ന ചോദ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉന്നയിക്കപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close