INDIANEWSTop News

പിണറായി-മോദി കൂടിക്കാഴ്ച ഇന്ന് വൈകിട്ട് നാല് മണിക്ക്; രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വൈകിട്ട് നാല് മണിക്ക് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, പാര്‍പ്പിടം, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പികെ മിശ്രയുമായും കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഡല്‍ഹിക്കു തിരിച്ചത്. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കെ റെയില്‍ അടക്കമുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്സീന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ഇന്നത്തെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close