KERALANEWSTrending

സോഷ്യൽ ഓഡിറ്റിംഗിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?; കേന്ദ്രം നൽകിയ തുക മുഴുവൻ പിണറായി കട്ടുമുടിച്ചു; ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ സോഷ്യൽ ഓഡിറ്റിം​ഗ്​ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സോഷ്യൽ ഓഡിറ്റിംഗിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി പാലക്കാട് ജില്ലാ നേതൃ യോഗത്തിൽ സംസാരിക്കുന്നതിനിടയ്ലാണ് സുരേന്ദ്രന്‌ ചോദ്യങ്ങൾ ഉന്നയിച്ചത്.

കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ അട്ടപ്പാടിക്ക് നൽകി.എന്നാൽ ശിശു മരണം ഇന്നും തുടരുന്നു. കേന്ദ്ര സർക്കാർ നൽകിയ തുകയെല്ലാം പിണറായിയും എ.കെ.ബാലനും അടങ്ങിയ ഭരിച്ചവരും ഭരിക്കുന്നവരും കട്ടുമുടിച്ചു. സർക്കാരിന്‍റെ നേതൃത്വത്തിലുള്ള കരുതിക്കൂട്ടിയുള്ള അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് സർക്കാർ ഫണ്ട് വകമാറ്റി നൽകി. കേരളം നമ്പർ വൺ എന്ന് പറയുമ്പോൾ, പട്ടിണി ഇല്ല എന്ന് പറയുമ്പോൾ ആദിവാസി അമ്മമാരുടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close